ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അതിന്റെ മുഴുവൻ മോഡൽ ശ്രേണിക്കും വില കൂട്ടാൻ ഒരുങ്ങുന്നു. വില വർധന അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ഇൻപുട്ട് ചെലവ് വർദ്ധിക്കുന്നതിന്റെ ആഘാതം നികത്താനും വരാനിരിക്കുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിച്ച് ഉൽപ്പന്നങ്ങൾ തയ്യാറാക്കാനും ഈ വില വര്‍ദ്ധന സഹായിക്കും എന്നാണ് കമ്പനി പറയുന്നത്.
/sathyam/media/post_attachments/dzcX23fw2WFoVLRDekPU.jpg)
തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഒരു ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പുതിയ വാഹനങ്ങൾക്ക് ആവശ്യമാണ്. കാറ്റലിറ്റിക് കൺവെർട്ടർ, ഓക്സിജൻ സെൻസറുകൾ തുടങ്ങിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങൾ ഉപകരണം നിരന്തരം നിരീക്ഷിക്കും. ഇത് ഉദ്വമനം സൂക്ഷ്മമായി നിരീക്ഷിക്കാൻ സഹായിക്കും.
ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്സ്ഹോസ്റ്റിൽ നിന്നുള്ള ഉദ്വമനത്തിന്റെ ഉള്ളടക്കം പാർട്ടിക്കുലേറ്റ് മാറ്റർ, നൈട്രജൻ ഓക്സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനം ഉപയോഗിക്കുന്ന അർദ്ധചാലകങ്ങൾ പോലും നവീകരിക്കേണ്ടതുണ്ട്. അത്തരം എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതിനായി അതിന്റെ മോഡൽ ശ്രേണിയുടെ വില വർദ്ധിപ്പിക്കുകയാണ് എന്നാണ് ഹോണ്ട പറയുന്നത്.
അസംസ്കൃത വസ്തുക്കളുടെ ഇൻപുട്ട് വിലയിലെ സ്ഥിരമായ വർദ്ധനവും വരാനിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകളും വിലയിരുത്തിയ ശേഷം, 2023 ജനുവരി മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരിഷ്കരണത്തിന് വിധേയരാകേണ്ടിവരുമെന്ന് ഹോണ്ട കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) കുനാൽ ബെൽ പിടിഐയോട് പറഞ്ഞു.