ദില്ലി ഓട്ടോ എക്‌സ്‌പോ 2023ല്‍ മാരുതി സുസുക്കിയുടെ ഈ ഓൾ-ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് മാത്രമല്ല, അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും ബലെനോ ക്രോസും ദില്ലി ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിക്കും.
/sathyam/media/post_attachments/zcO43kbE09ZyjTlrPx88.jpg)
ഇവി കൺസെപ്റ്റ് സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലിന്റെ പ്രിവ്യൂ ചെയ്യും. ആന്തരികമായി YY8 എന്ന കോഡ് നാമത്തിലാണ് ഈ മോഡല്‍ വിളിക്കപ്പെടുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇലക്ട്രിക്ക് എസ്‌യുവി സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്.
പിന്നീട് ഈ മോഡലിന്റെ സ്വന്തം പതിപ്പും ഉണ്ടാക്കുകയായിരുന്നു. YY8 ഒരു ആഗോള ഉൽപ്പന്നമായിരിക്കും, ആദ്യം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഉൽപ്പാദനത്തിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയില്‍ ആയിരിക്കുമെന്ന് പുറത്തുവന്ന ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. ഇത് സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോമിൽ ഉൽപ്പാദിപ്പിക്കും. അത് കയറ്റുമതി വിപണികളുടെ ഉൽപ്പാദന കേന്ദ്രമായും പ്രവർത്തിക്കും.
മാരുതി YY8 കൺസെപ്റ്റിന് സമൂലവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, അത് ബ്രാൻഡിന്റെ നിലവിലെ ICE ശ്രേണിയിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും. പുതിയ മോഡലിന് 4.2 മീറ്ററിലധികം നീളം ഉണ്ടാകുമെന്നും എംജി ഇസെഡ് എസ് ഇവിയെക്കാൾ നീളമുള്ള 2,700 എംഎം വീൽബേസ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.