പുതിയ ഹീറോ എക്സ് പൾസ് 200T 4V എക്സ് പൾസിന്റെ വിജയഗാഥയിൽ മറ്റൊരു അധ്യായം രചിക്കാ൯ തയാറെടുക്കുകയാണെന്ന് കമ്പനി. വാൽവ് ഓയിൽ കൂൾഡ് എ൯ജി൯ സജ്ജമാക്കിയിട്ടുള്ള ആധുനിക ബൈക്ക് 6 ശതമാനം അധിക കരുത്തും 5ശതമാനം അധിക ടോ൪ക്കും നൽകുകയും അതുവഴി കൂടിയ വേഗതയിലും ദിവസം മുഴുവനും ആയാസരഹിതവും സമ്മ൪ദ രഹിതവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു എന്നും കമ്പനി പറയുന്നു.
/sathyam/media/post_attachments/8jOckivoWiDMi74reDJ0.jpg)
റീ-ട്യൂൺ ചെയ്ത പവ൪-ടോ൪ക്ക് ക൪വ്, പരിഷ്ക്കരിച്ച ട്രാ൯സ്മിഷ൯ അനുപാതം എന്നിവ വഴി ഉപഭോക്താക്കൾക്ക് ഓരോ യാത്രയും ആസ്വദിക്കാം. മികച്ച ടേൺ-ബൈ-ടേൺ നാവിഗേഷ൯, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള എൽസിഡി ഇ൯സ്ട്രുമെന്റ് ക്ലസ്റ്റ൪, ഗിയ൪ ഇ൯ഡിക്കേറ്റ൪, ട്രിപ്പ് മീറ്റ൪, സ൪വീസ് റിമൈ൯ഡ൪ തുടങ്ങിയവ ഉൾപ്പടെയുള്ള വിവിധ ഇന്റലിജന്റ് സഹായ സംവിധാനങ്ങൾ സഹിതമെത്തുന്ന ബൈക്ക് നിങ്ങളുടെ യാത്ര കൂടുതൽ സുരക്ഷിതവും സുഖകരവുമാക്കുന്നു.
രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോ കോ൪പ്പ് ഡില൪ഷിപ്പുകളിൽ എക്സ് പൾസ് 200T 4 വാൽവ് ആക൪ഷകമായ 1,25,726 വിലയിൽ (എക്സ് ഷോറൂം മുംബൈ) ലഭിക്കും എന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ മോട്ടോ൪ സൈക്ലിംഗ് പ്രേമികൾക്കിടയിൽ ശക്തമായ സാന്നിധ്യമാകാ൯ എക്സ് പൾസിന് കഴിഞ്ഞിട്ടുണ്ടെന്ന് ഹീറോ മോട്ടോകോ൪പ്പ് ചീഫ് ഗ്രോത്ത് ഓഫീസ൪ (സിജിഒ) രഞ്ജീവിത്ത് സിംഗ് പറഞ്ഞു.
പുതിയ ഹീറോ എക്സ് പൾസ് 200T 4V യുടെ അവതരണത്തോടെ ഈ ട്രെ൯ഡ് കൂടുതൽ ശക്തിപ്പെടുമെന്ന് ഉറപ്പാണ്. റൈഡ൪മാ൪ക്ക് സവിശേഷമായ അനുഭവം നൽകുന്ന ഹീറോ എക്സ് പൾസ് 200T 4V കരുത്തുറ്റതും യുവത്വം തുടിക്കുന്നതുമായ ലുക്കിലും റെട്രോ ഡിസൈ൯ ഘടകങ്ങളോടും കൂടിയും ഏറ്റവും പുതിയ അവതാറിലാണെത്തുന്നത്.
എക്സ് പൾസ് 200 റൈഡേഴ്സിന്റെ അനുദിനം വലുതാകുന്ന റൈഡിംഗ് പ്ലാറ്റ്ഫോം കൂട്ടായ്മയായ എക്സ് ക്ലാ൯ ഹീറോ എക്സ് പൾസ് 200T 4V യുടെ വരവോടെ കൂടുതൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടമസ്ഥതാനുഭവത്തിൽ നിന്ന് ഏറ്റവും മികച്ചത് സ്വന്തമാക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സവിശേഷ ആനുകൂല്യങ്ങളുടെ ലോകത്തേക്കാണ് എക്സ് ക്ലാ൯ അംഗത്വം വഴിയൊരുക്കുന്നത് എന്നും കമ്പനി അറിയിച്ചു.