വാഹനലോകം ഏറെ കാത്തിരുന്ന ഇന്നോവ ഹൈക്രോസ് മൂന്ന് വരി എംപിവിയുടെ വില ഒടുവിൽ പ്രഖ്യാപിച്ചു. പുതിയ മോഡൽ അടിസ്ഥാന പെട്രോൾ വേരിയന്റിന് 18.30 ലക്ഷം രൂപ വിലയിൽ ലഭ്യമാണ്. ടോപ്പ്-സ്പെക്ക് വേരിയന്‍റായ ശക്തമായ ഹൈബ്രിഡ് മോഡലിന് 28.97 ലക്ഷം രൂപയാണ് വില. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ 50,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.
/sathyam/media/post_attachments/2qBuN3NwTcCzkJLY5aAy.jpg)
G, GX, VX, ZX, ZX(O) എന്നീ അഞ്ച് ട്രിം ലെവലുകളിൽ പുതിയ ഹൈക്രോസ് ലഭ്യമാണ്. ക്രോസ്ഓവർ-എംപിവി ഏഴ് എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക്ഷിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, സ്പാർക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സൂപ്പർ വൈറ്റ് എന്നിവയാണ് കളര്‍ ഓപ്‍ഷനുകള്‍.
പുതിയ ഹൈക്രോസിന് 4755 എംഎം നീളവും 1845 എംഎം വീതിയും 1785 എംഎം ഉയരവുമുണ്ട്. കൂടാതെ 2850 എംഎം വീൽബേസും ഉണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാൾ 20 എംഎം നീളവും വീതിയുമുള്ളതാണ് പുതിയ മോഡൽ. എന്നിരുന്നാലും, അതിന്റെ ഉയരം അതേപടി തുടരുന്നു. പക്ഷേ വീൽബേസ് 100 എംഎം വർദ്ധിപ്പിച്ചു. വീൽബേസിന്റെ വർദ്ധനവ് മികച്ച ക്യാബിൻ ഇടം നൽകുന്നു.
ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ടിന്‍റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സഹിതമാണ് പുതിയ ഹൈക്രോസ് വരുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, പ്രീ-കൊളിഷൻ സിസ്റ്റം എന്നിവ ADAS ഫീച്ചറുകളിൽ ഉൾപ്പെടുന്നു. EJd എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡി സഹിതം എബിഎസ് എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകൾ.