ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡോമിനാർ 160, ഡോമിനാർ 200 എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചു; മോട്ടോർസൈക്കിളുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് ബ്രസീല്‍ വിപണിയിൽ..

author-image
ടെക് ഡസ്ക്
New Update

ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡോമിനാർ 160, ഡോമിനാർ 200 എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ മോട്ടോർസൈക്കിളുകൾ ബ്രസീല്‍ വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം വിൽപനയിലുള്ള പൾസർ എൻഎസ് 160, പൾസർ എൻഎസ് 200 എന്നിവയുടെ റീ-ബ്രാൻഡഡ് പതിപ്പുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഡിസൈനിന്റെ കാര്യത്തിൽ, ബ്രസീലിയൻ-സ്പെക്ക്  ഡൊമിനാർ 160, ഡോമിനാർ 200 മോട്ടോർസൈക്കിളുകൾ പൾസർ NS 160, NS 200 എന്നിവയോട് സാമ്യമുള്ളതാണ്. ബോഡി പാനലുകളിലെ ഡോമിനാർ ബാഡ്‌ജിംഗും USD (മുകളിലേക്ക് താഴേക്ക്) ഫോർക്കുകളും മാത്രമാണ് വ്യത്യാസങ്ങൾ. ഇന്ത്യയിൽ, ഈ മോട്ടോർസൈക്കിളുകൾക്ക് പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ലഭിക്കും.

17 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബജാജ് ഡോമിനാർ 160 ന് കരുത്തേകുന്നത്. അതേസമയം, പുതിയ ഡോമിനാർ 200 ബൈക്കിന് 199.5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ലഭിക്കുന്നു, ഇത് 24.1 ബിഎച്ച്‌പിയും 18.74 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ടും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് വരുന്നത്.

ബ്രസീലിലെ ബജാജ് ഡോമിനാർ 160-ന്റെ വില 18,680 BRL (ബ്രസീലിയൻ റിയൽ) ആണ്. ഇത് ഏകദേശം 2,96, 685 ഇന്ത്യൻ രൂപ ആണ്. അതേസമയം,  ഡൊമിനാർ 200-ന്റെ വില BRL 19,637 (ബ്രസീലിയൻ റിയൽ) ആണ്. ഇത് 3,12,142 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. പൾസർ NS 160, NS 200 എന്നിവയ്ക്ക് യഥാക്രമം 1.25 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Advertisment