ചൈനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ബിവൈഡി 2023 ഡോൾഫിൻ ഇലക്ട്രിക് കാർ പുറത്തിറക്കി; പ്രത്യേകതകൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ള പുതിയ ബിവൈഡി 2023 ഡോൾഫിന്റെ റേഞ്ച് 420 കിലോമീറ്റർ വരെയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് 10.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത നൽകുന്നു. പുതിയ 2023 ഡോൾഫിൻ ബിവൈഡി ഇലക്ട്രിക് കാർ നിലവില്‍ ചൈനയിൽ മാത്രമാണ് എത്തിയിട്ടുള്ളത്.

Advertisment

publive-image

എന്നാൽ മറ്റ് വിപണികളിൽ ഇത് അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബിവൈഡി ഇന്ത്യയിൽ അതിന്റെ സാന്നിധ്യം വർധിപ്പിക്കുമ്പോൾ, ഉടൻ തന്നെ ഇത് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചേക്കാം. പുതിയ ബിവൈഡി ഡോൾഫിൻ 2023 കമ്പനിയുടെ സമുദ്ര സൗന്ദര്യശാസ്ത്ര രൂപകൽപ്പനയെ പിന്തുടരുന്നു.

കമ്പനിയുടെ ചീഫ് ഡിസൈനർ വൂൾഫ്ഗാങ് എഗ്ഗറിന്‍റെ നേതൃത്വത്തില്‍ ആണിത് വികസിപ്പിച്ചെടുത്തത്. 2700 എംഎം ആണ് ഇതിന്റെ വീൽബേസ്. ഇത് 16 അല്ലെങ്കിൽ 17 ഇഞ്ച് വീലുകളുമായി എത്തുന്നു. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുള്ള രണ്ട് ഔട്ട്പുട്ട് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇത് 70kW, 180Nm, 130kW, 290Nm എന്നിവയുമായി വരുന്നു.

60kW ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 44.9kWh BYD LFP ബ്ലേഡ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മോട്ടോർ പവർ എടുക്കുന്നത്. ചാർജർ കമ്പനിയിൽ നിന്ന് ലഭ്യമാണ്. വാഹനത്തിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബിവൈഡി 2023 ഡോൾഫിന്റെ പുറംഭാഗം പിങ്ക്, ബെയ്ബെയ് ഗ്രേ, ചീസി യെല്ലോ, സർഫിംഗ് ബ്ലൂ, അറ്റ്ലാന്റിസ് ഗ്രേ, ടാരോ പർപ്പിൾ, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം പെയിന്റ് സ്‍കീമുകളിലാണ് വരുന്നത്.

Advertisment