ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പായ ഏഥർ എനർജി 2022 ഡിസംബർ മാസത്തിൽ 9,187 യൂണിറ്റുകൾ വിറ്റഴിച്ചു; വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പായ ഏഥർ എനർജി 2022 ഡിസംബർ മാസത്തിൽ 9,187 യൂണിറ്റുകൾ വിറ്റഴിച്ചു. 2021 ഡിസംബര്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 389 ശതമാനം വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ മാസം ഉപഭോക്താക്കൾക്കായി ഒരു കൂട്ടം മികച്ച ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരുന്നു.

Advertisment

publive-image

ഫിനാൻസിംഗ് ഓപ്ഷനുകൾ, എക്സ്ചേഞ്ച് സ്‍കീമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാം ആയിരുന്നു ഏഥര്‍ ഇലക്ട്രിക്ക് ഡിസംബര്‍ എന്ന ഈ പ്രോഗാം. ഏഥര്‍ എനര്‍ജിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയില്‍ 2023-ൽ അതിന്റെ വിൽപ്പന ഒന്നിലധികം മടങ്ങ് വർദ്ധിപ്പിക്കാൻ ആതർ എനർജി ലക്ഷ്യമിടുന്നു. ഉൽപ്പാദന അളവ് ഇരട്ടിയിലധികം വർദ്ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ബിസിനസ് വളർച്ചാ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗം.

2023 മാർച്ചോടെ ഉൽപ്പാദന നിരക്ക് പ്രതിമാസം 20,000 യൂണിറ്റുകളായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ 8,000 - 9,000 യൂണിറ്റുകള്‍ ആണ് ഉല്‍പ്പാദനം. ഈ വർഷം ഒക്ടോബറിൽ ഹൊസൂരിൽ ആതർ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പാദന കേന്ദ്രം തുറന്നു. ഈ ഉൽപ്പാദന ബൂസ്റ്റ് തന്ത്രത്തിൽ ഈ പുതിയ പ്ലാന്റ് നിർണായകമാകും. കൂടാതെ, വിതരണ ശൃംഖലയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ഉടനീളമുള്ള വിതരണ ശൃംഖലകൾ വികസിപ്പിക്കാനും ഏതർ എനർജി ലക്ഷ്യമിടുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡ് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ഷോറൂമുകൾ തുറക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ക്രമേണ കൂടുതൽ സമ്പന്നമായ നഗര പരിസരങ്ങളിലേക്ക് മാറാനും പദ്ധതിയിടുന്നു. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് ഏഥർ പവർ ചെയ്യുന്ന മൾട്ടി-സിറ്റി സോളോ സൈക്കിൾ ആൻഡ് ഇലക്ട്രിക് ബൈക്ക് റൈഡിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് മംഗലാപുരത്തേക്ക് ആതർ 450X ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുമെന്ന് സൂപ്പർ മോഡലും ഫിറ്റ്‌നസ് ഐക്കണുമായ മിലിന്ദ് സോമൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisment