പുതിയ മഹീന്ദ്ര ഥാര്‍ RWD വേരിയന്റുകൾ 2023 ജനുവരി 9 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി, കാർ നിർമ്മാതാവ് അതിന്റെ എഞ്ചിൻ വിശദാംശങ്ങളും സവിശേഷതകളും പുതിയ കളർ ഓപ്ഷനുകളും വെളിപ്പെടുത്തുന്ന എസ്‌യുവിയുടെ ബ്രോഷർ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‍തു.
പുതിയ ഥാര്‍ RWD പതിപ്പിന് പുതിയ 1.5L ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ലഭിക്കുന്നു. അത് 118bhp കരുത്തും 300Nm ടോര്‍ക്കും സൃഷ്‍ടിക്കും. XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ ഡ്യൂട്ടി ചെയ്യുന്നത് അതേ എഞ്ചിൻ തന്നെയാണ്. നിലവിലുള്ള 2.0L പെട്രോൾ എഞ്ചിൻ 152bhp കരുത്തും 300Nm (MT)/320Nm (AT) ടോർക്കും പുറപ്പെടുവിക്കുന്ന റിയർ-വീൽ ഡ്രൈവ് സംവിധാനവും നൽകും.
പുതിയ 1.5L ഡീസൽ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരും, അതേസമയം 2.0L ടർബോ പെട്രോൾ യൂണിറ്റിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും. കൂടാതെ, RWD സജ്ജീകരണത്തോടൊപ്പം 1.5L ഡീസൽ, 2.0L പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ലോവർ എൻഡ് AX (O) ട്രിമ്മും കമ്പനി അവതരിപ്പിക്കും.
ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ മഹീന്ദ്ര ഥാര്‍ RWD AX (O) ഒരു മോണോക്രോം MID ഡിസ്പ്ലേ, വിനൈൽ അപ്ഹോൾസ്റ്ററി, മാനുവൽ മിറർ അഡ്ജസ്റ്റ്മെന്റ്, ട്യൂബുലാർ സ്റ്റീൽ സൈഡ് സ്റ്റെപ്പ്, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇതിന് ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻ-ബിൽറ്റ് സ്‍പീക്കറുകൾ എന്നിവ ഇല്ല.