ഇന്ത്യൻ കാർ വിപണിയില്‍ ലഭ്യമായ ഐക്കണിക് ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ കൂടുതൽ ആഡംബരവും വൻതോതിൽ പരിഷ്‍കരിച്ചതുമായ പതിപ്പായിരുന്നു ലെക്‌സസ് എൽഎക്‌സ്; പ്രത്യേകതകൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

ടൊയോട്ടയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലെക്സസിന്‍റെ മുൻനിര ഓഫറാണ് ലെക്സസ് എൽഎക്സ് 570.  5.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V8 പെട്രോൾ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വന്ന മുൻനിര ലെക്സസ് എസ്‌യുവിയുടെ ഏക വകഭേദം ലെക്സസ് എൽഎക്സ് 570 ആണ്.

Advertisment

publive-image

അതേ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള LX 470d വേരിയന്റിൽ 4.5 ലിറ്റർ V8 ഡീസൽ സഹിതം ലെക്‌സസ് എൽഎക്‌സും ലഭ്യമാണ്. മിക്ക അവസരങ്ങളിലും, ഒരു ലാൻഡ് ക്രൂയിസർ LC200 ആയിരുന്നു വാഹനവ്യൂഹം നയിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പൈലറ്റ് കാർ ഏകനാഥ് ഷിൻഡെയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രീയക്കാരുടെ ആദ്യ ചോയ്‌സാണ് ലാൻഡ് ക്രൂയിസർ.

കൂറ്റൻ എസ്‌യുവി അതിന്റെ വിശ്വാസ്യതയ്ക്കും തീർച്ചയായും അതിന്റെ റോഡ് സാന്നിധ്യത്തിനും പേരുകേട്ടതാണ്. ഇന്ത്യയിൽ, ലാൻഡ് ക്രൂയിസർ LC200 ന്റെ ഡീസൽ പതിപ്പ് മാത്രമാണ് ടൊയോട്ട വാഗ്ദാനം ചെയ്‍തത്. ഈ ലാൻഡ് ക്രൂയിസറിന് കരുത്തേകുന്നത് 4.5 ലിറ്റർ V8 ഡീസൽ എഞ്ചിനാണ്. അത് പരമാവധി 261 PS കരുത്തും 650 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.

6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷൻ. ക്രാൾ കൺട്രോൾ, മൾട്ടി-ടെറൈൻ സെലക്ട്, ടൊയോട്ട എ-ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, മൾട്ടി-ടെറൈൻ മോണിറ്റർ തുടങ്ങിയവ പോലുള്ള പ്രവർത്തനങ്ങൾ ലഭിക്കുന്ന ഒരു മുഴുവൻ സമയ 4WD സിസ്റ്റമാണിത്. ഇന്ത്യൻ കാർ വിപണിയില്‍ ലഭ്യമായ ഐക്കണിക് ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ കൂടുതൽ ആഡംബരവും വൻതോതിൽ പരിഷ്‍കരിച്ചതുമായ പതിപ്പായിരുന്നു ലെക്‌സസ് എൽഎക്‌സ്.

Advertisment