Advertisment

2023 ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കുന്ന പ്രധാന ഇലക്ട്രിക് വാഹനങ്ങളെ പരിചയപ്പെടാം..

author-image
ടെക് ഡസ്ക്
New Update

ദില്ലി ഓട്ടോ എക്‌സ്‌പോ അടുത്തിരിക്കുന്നതിനാൽ, പല നിർമ്മാതാക്കളും തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിക്കാൻ ഈ അവസരം വിനിയോഗിച്ചേക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ എത്തുന്നവയില്‍ അഞ്ച് ഇലക്ട്രിക് വാഹനങ്ങളെ പരിചയപ്പെടാം..

Advertisment

publive-image

മാരുതി സുസുക്കി ഇവി എസ്‌യുവി..

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇവി വിപണിലേക്ക് എത്താൻ വൈകിയേക്കാം. എന്നാൽ ഓട്ടോ എക്‌സ്‌പോ 2023-ൽ ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കുമെന്ന് കമ്പനി ഒടുവിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതൊരു ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  2025 ഓടെ ഈ മോഡല്‍ വിപണിയില്‍ എത്തിയേക്കാം.

ഹ്യുണ്ടായി അയോണിക് 5..

ഇന്ത്യൻ വിപണിയിൽ ആദ്യമായി ഇലക്ട്രിക് ഫോർ വീലർ പുറത്തിറക്കിയ നിർമ്മാതാവാണ് ഹ്യുണ്ടായ്. കാര്യമായ എണ്ണം ശേഖരിക്കാൻ കഴിയാതെ വന്ന കോന ഇലക്ട്രിക്കുമായിട്ടായിരുന്നു ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് പ്രവേശനം. ഇപ്പോൾ മുൻനിര വാഹനമായി അയോണിക് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം. ഫുൾ-ഇലക്‌ട്രിക് ഹ്യൂണ്ടായ് അയോണിക് 5-ൽ ഒരു പുതിയ 77.4-kWh ബാറ്ററി പാക്കും ഉപയോക്താവിന്റെ ഡ്രൈവിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണിയും ഉണ്ട്.

ടാറ്റ പഞ്ച് ഇവി..

നെക്സോണ്‍ ഇവി ഇന്ത്യൻ വിപണിയിൽ വൻ വിജയമാണ് നേടിയത്. തുടർന്ന് ടിഗോർ ഇവിയും ടിയാഗോ ഇവിയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇപ്പോള്‍ ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നത് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനു വേണ്ടിയാണ് . 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഇവി പ്രദർശിപ്പിക്കും. 2023 അവസാനിക്കുന്നതിന് മുമ്പ് പഞ്ച് ഇവി വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കിയ EV9 കണ്‍സെപ്റ്റ്..

2023 ഓട്ടോ എക്‌സ്‌പോയിൽ കിയ EV9 കൺസെപ്റ്റ് പ്രദർശിപ്പിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റ് പതിപ്പുകൾ വിദേശ വിപണികളിൽ നിരവധി തവണ ശ്രദ്ധയിൽപ്പെട്ടതിനാൽ പ്രൊഡക്ഷൻ-സ്പെക്ക് എസ്‌യുവി ഉടൻ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്.

Advertisment