Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഷോയായ ദില്ലി ഓട്ടോ എക്സ്പോയ്ക്ക് തുടക്കം; എക്സ്പോ നടക്കുന്നത് ഗ്രേയിറ്റര്‍ നോയിഡയിൽ..

author-image
ടെക് ഡസ്ക്
New Update

രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ഗ്രേയിറ്റര്‍ നോയിഡയിൽ തുടക്കം. മഹാമാരി കാരണം ഒരു വർഷത്തെ ഇടവേള ഉൾപ്പെടെ മൂന്നു വർഷത്തിന് ശേഷമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിക്കുന്ന വാഹനമാമാങ്കത്തിന്‍റെ തിരിച്ചുവരവ്. മേള  2022-ൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19മായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ഒരു വർഷത്തേക്കുകൂടി മാറ്റിവയ്‍ക്കുകയായിരുന്നു.

Advertisment

publive-image

ഗ്രേറ്റർ നോയിഡയിലെ ജെപി ഗോൾഫ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മേളയുടെ വേദി. വാഹന ഘടക വ്യവസായത്തിനായുള്ള ഓട്ടോ എക്‌സ്‌പോ-കോംപോണന്റ് ഷോയും ഇതോടൊപ്പം ദില്ലിയിലെ പ്രഗതി മൈതാനിയിൽ നടക്കും.  ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ 2023 നടക്കുക.

ഓട്ടോ എക്സ്‍പോയുടെ ആദ്യ ദിനമായ ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പ്രവേശനം. ബിസിനസ് സന്ദർശകർക്ക് ജനുവരി 12, 13 തീയതികളിൽ പങ്കെടുക്കാം. പൊതുജനങ്ങൾക്ക് ജനുവരി 14 മുതൽ 18 വരെ രാവിലെ 10 മുതൽ വൈകിട്ട് ആറ്  വരെ ഷോ സന്ദർശിക്കാം. വേദിയിലേക്കുള്ള പ്രവേശനം സമാപന സമയത്തിന് ഒരു മണിക്കൂർ മുമ്പ് അടയ്ക്കും.

എക്സിബിഷൻ ഹാളുകളിലേക്കുള്ള പ്രവേശനം എല്ലാ ദിവസവും സമാപന സമയത്തിന് അര മണിക്കൂര്‍ മുമ്പ് അടയ്ക്കും. എക്‌സ്‌പോ തുടങ്ങുന്ന ജനുവരി 13ന് ബിസിനസ് ടിക്കറ്റുകള്‍ വഴി മാത്രമാണ് പ്രവേശനം. 13ന് രാവിലെ 11 മുതല്‍ രാത്രി എഴു വരെയായിരിക്കും എക്‌സ്‌പോ.

ജനുവരി 14നും 15നും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയും ജനുവരി 16, 17 തിയതികളില്‍ രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയും അവസാന ദിനമായ ജനുവരി 18ന് രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ഓട്ടോ എക്‌സ്‌പോ പ്രദര്‍ശനം നടക്കുക. എക്‌സിബിഷൻ സെന്റർ സാധുവായ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ.

Advertisment