ഓട്ടോ എക്സ്പോയില്‍ പുതുനിര വാഹനങ്ങളുമായി എംജി മോട്ടോഴ്സ്

author-image
ടെക് ഡസ്ക്
New Update

publive-image

എംജി മോട്ടോഴ്സ് ഫ്യൂച്ചര്‍ മൊബിലിറ്റിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഡ്രൈവ് എഹെഡ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. അതിന്റെ ഭാഗമായി സുസ്ഥിരവും നൂതനവുമായ സാങ്കേതികവിദ്യയില്‍ കമ്പനി 14 വാഹനങ്ങളുടെ നിര തന്നെ പുറത്തിറക്കി.

Advertisment

ചടങ്ങില്‍ ഉയര്‍ന്ന സുരക്ഷയും സീറോ-എമിഷനും ഉറപ്പുനല്‍കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങളും (ഇവി) പുറത്തിറക്കി. പ്യുവര്‍-ഇലക്ട്രിക് ഹാച്ച്ബാക്ക് ഇവിയായ എംജി4, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവിയായ എംജി ഇഎച്ച്എസ് എന്നിവ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള എംജിയുടെ നിശ്ചയദാര്‍ഢ്യത്തിന് അടിവരയിടുന്നു.

വിശാലമായ ഇന്റ്‌റീരിയറുമായി വരുന്ന എംജി4 ഇവി ഹാച്ച്ബാക്ക്, അഞ്ച് വ്യത്യസ്ത ചാര്‍ജിംഗ് ഓപ്ഷനുകളിലൂടെ ഡ്രൈവിംഗ് സൗകര്യം ഉറപ്പാക്കുന്നു. കഴിഞ്ഞവര്‍ഷം ലോഞ്ച് ചെയ്തതു മുതല്‍, എംജി4 ഇവി ഹാച്ച്ബാക്ക് ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിന്‍, നോര്‍വേ, സ്വീഡന്‍ എന്നിവയുള്‍പ്പെടെ 20-ലധികം യൂറോപ്യന്‍ വിപണികളില്‍ ശ്രദ്ധയാകര്‍ഷിച്ചു.

എംജി ഇഎച്ച്എസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിശാലമായ ഇന്റ്‌റീരിയറുകള്‍ക്കും സ്‌പോര്‍ട്ടി എക്സ്റ്റീരിയറിനും ഒപ്പം കാര്യക്ഷമതയും പ്രകടനവും കൊണ്ടുവരുന്നു. എംജി ഇഎച്ച്എസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് മികച്ച അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയില്‍ സുസ്ഥിരമായ ചലനാത്മകത വേഗത്തില്‍ സ്വീകരിക്കുന്നതിനായി ഇവി, എന്‍ഇവി വാഹനങ്ങളുടെ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ വ്യക്തമാക്കി.

Advertisment