/sathyam/media/post_attachments/iHnDtpxr2iZlEdaRca64.jpg)
കൊച്ചി: ഗുജറാത്തിലെ വഡോദര ലക്ഷ്മി പാലസില്‍ നടന്ന 21 ഗണ്‍ സല്യൂട്ട് ഇന്‍റര്‍നാഷണല്‍ കോണ്‍കോര്‍സ് ഡി എലഗന്‍സിന്‍റെ പത്താം പതിപ്പില്‍ ഓട്ടോമൊബൈല്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ക്ലാസിക് ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍.
2023 ജനുവരി 6 മുതല്‍ 8 വരെ നടന്ന പരിപാടിയില്‍ 1950 ജാവ പെരാക്ക് മുതല്‍, 1990ലെ യെസ്ഡി റോഡ്കിങ്, ജാവ യെസ്ഡി മോഡലുകളുടെ ഏറ്റവും പുതിയ ശ്രേണി വരെ പ്രദര്‍ശിപ്പിച്ചു.
അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്ന ക്ലാസിക് ജാവ, യെസ്ഡി മോഡലുകള്‍ കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നുവെന്ന് ബ്രാന്‍ഡിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.