റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ക്രൂയിസർ ബൈക്ക് സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 3.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. അതായത് രാജ്യത്തെ ഏറ്റവും വിലകൂടിയ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും ഇത്. സ്റ്റാൻഡേർഡ് വേരിയന്റ് ആസ്ട്രൽ (നീല, കറുപ്പ്, പച്ച), ഇന്റർസ്റ്റെല്ലാർ (പച്ച, ചാര) പെയിന്റ് സ്‍കീമുകളിൽ വരും. അതേസമയം ടൂറർ സെലസ്റ്റിയൽ നിറങ്ങളിൽ ലഭ്യമാണ്.
/sathyam/media/post_attachments/eb52neINWp7xmPcfhtS8.jpg)
പുതിയ റോയൽ എൻഫീൽഡ് 650 സിസി ക്രൂയിസറിന്റെ ഹൃദയം 648 സിസി, എയർ-ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ്. അത് 7,250 ആർപിഎമ്മിൽ പരമാവധി 47 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്നു. ഇതിന്റെ ടോർക്ക് 5,650 ആർപിഎമ്മിൽ 52 എൻഎം ആണ്. പരമാവധി ടോർക്കിന്റെ 80 ശതമാനവും 2,500 ആർപിഎമ്മിൽ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ എഞ്ചിൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ നിന്ന് കടമെടുത്തതാണെങ്കിലും, ഇതിന് ബെസ്പോക്ക് മാപ്പിംഗും ഗിയറിംഗും ഉണ്ട്. 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഷോവ 43 എംഎം യുഎസ്ഡി ഫോർക്ക് സസ്പെൻഷനോട് കൂടിയ ബ്രാൻഡിന്റെ ആദ്യ മോഡലാണ് റോയൽ എൻഫീൽഡിന്റെ പുതിയ 650 സിസി ക്രൂയിസർ. ഇതിന് പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് യൂണിറ്റ് ലഭിക്കുന്നു. 320എംഎം ഡിസ്‌ക്, 300എംഎം ഡിസ്‌ക് പിൻ ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിംഗ് പവർ ലഭിക്കുന്നത്.
100/90-19 ഫ്രണ്ട്, 150/80-16 പിൻ ടയറുകൾ ഉപയോഗിച്ചാണ് മോഡൽ അസംബിൾ ചെയ്തിരിക്കുന്നത്. 241 കിലോഗ്രാം ഭാരമുള്ള റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആണ് കമ്പനിയുടെ ഏറ്റവും ഭാരമേറിയ ബൈക്ക്. എന്നിരുന്നാലും, ഏറ്റവും കുറഞ്ഞ സീറ്റ് ഉയരവും (740 എംഎം) ഗ്രൗണ്ട് ക്ലിയറൻസും (135 എംഎം) ഉണ്ട്.