/sathyam/media/post_attachments/8AQjy3GN6QkpxsCBYyil.jpg)
ഇ​ല​ക്​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന​മാ​യ ജോ​യ് ഇ-​ബൈ​ക്കി​ന്‍റെ നി​ര്‍മാ​താ​ക്ക​ളാ​യ വാ​ര്‍ഡ് വി​സാ​ര്‍ഡ് അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പു​തി​യ അ​തി​വേ​ഗ ഇ​ല​ക്​ട്രി​ക് സ്കൂ​ട്ട​ര്‍ "മി​ഹോ​സ്' അ​വ​ത​രി​പ്പി​ച്ചു. നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പൂ​ര്‍ണ​മാ​യും ചാ​ര്‍ജ് ചെ​യ്യാ​വു​ന്ന ലി​ഥി​യം അ​യ​ണ്‍ (എ​ന്‍എം​സി) ബാ​റ്റ​റി​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. ഒ​റ്റ​ച്ചാ​ര്‍ജി​ല്‍ 100 കി​ലോ​മീ​റ്റ​ർ വ​രെ യാ​ത്ര ചെ​യ്യാം.
സ്മാ​ര്‍ട്ട് ക​ണ​ക്റ്റി​വി​റ്റി, റി​വേ​ഴ്സ് മോ​ഡ്, ആ​ന്‍റി​തെ​ഫ്റ്റ് റീ​ജ​ന​റേ​റ്റീ​വ് ബ്രേ​ക്കി​ങ്, ജി​യോ​ഫെ​ന്‍സി​ങ്, കീ​ലെ​സ് ഓ​പ്പ​റേ​ഷ​ന്‍, റി​മോ​ട്ട് ആ​പ്ലി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 1500 വാ​ട്ട് മോ​ട്ടോ​ര്‍, 95 എ​ന്‍എം ടോ​ര്‍ക്ക്, 70 കി​ലോ​മീ​റ്റ​ർ ടോ​പ് സ്പീ​ഡി​ലാ​ണ് ഇ​ത് എ​ത്തു​ന്ന​ത്. മെ​റ്റാ​ലി​ക് ബ്ലൂ, ​സോ​ളി​ഡ് ബ്ലാ​ക്ക് ഗ്ലോ​സി, സോ​ളി​ഡ് യെ​ല്ലോ ഗ്ലോ​സി, പേ​ള്‍ വൈ​റ്റ് എ​ന്നീ നാ​ലു നി​റ​ങ്ങ​ളി​ല്‍ ല​ഭി​ക്കും. ക​മ്പ​നി​യു​ടെ 600ലേ​റെ വ​രു​ന്ന എ​ല്ലാ അം​ഗീ​കൃ​ത ഡീ​ല​ര്‍ഷി​പ്പു​ക​ളി​ലും മി​ഹോ​സി​ന്‍റെ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലു​ട​നീ​ളം എ​ക്സ്-​ഷോ​റൂം വി​ല 1,49,000 രൂ​പ​യാ​ണ്.
രാ​ജ്യ​ത്ത് ഇ​ല​ക്​ട്രി​ക് മൊ​ബി​ലി​റ്റി​യു​ടെ ആ​ദ്യ​ത്തെ പ്ര​മോ​ട്ട​ര്‍മാ​രി​ല്‍ ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ ഇ​ന്ന​ത്തെ​യും ഭാ​വി​യി​ലെ​യും ത​ല​മു​റ​യ്ക്ക് വേ​ണ്ടി സു​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷ​വും ഹ​രി​താ​ഭ​മാ​യ ഭൂ​മി​യും കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ത​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് വാ​ർ​ഡ് വി​സാ​ര്‍ഡ് ഇ​ന്ന​വേ​ഷ​ന്‍സ് ആ​ന്‍ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ യ​തി​ന്‍ ഗു​പ്തെ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us