ഏറെക്കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ മിഡിൽവെയ്റ്റ് ക്രൂയിസർ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ക്രൂയിസർ ഇന്ത്യയിൽ എത്തുന്നു. ഇന്റർസ്റ്റെല്ലാർ സോളോ ടൂറർ വേരിയന്റിന് 3.64 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് സെലസ്റ്റിയൽ ഗ്രാൻഡ് ടൂററിന് 3.79 ലക്ഷം രൂപയുമാണ് വില. എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകള്‍ ആണ്.
/sathyam/media/post_attachments/Mcvk3ZNjTykgxXeuNqbV.jpg)
റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ബ്രാൻഡിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ്. ലൈനപ്പില്‍ ഉടനീളം ഏഴ് കളർ ഓപ്ഷനുകളിൽ എത്തുന്നു. കഴിഞ്ഞ വർഷം EICMA യിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഈ മോഡൽ ഇപ്പോൾ ഇന്ത്യയിലും യൂറോപ്പിലും ലഭ്യമാണ്. ഇതിന് ഇന്റർസെപ്റ്റർ 650 നേക്കാൾ വിലകുറവാണ്.
എന്നാൽ ഫിറ്റും ഫിനിഷും, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് എന്നിവയിലും അതിലേറെ കാര്യങ്ങളിലും നിരവധി മെച്ചപ്പെടുത്തലുകൾ ഉണ്ട്. പുതിയ സൂപ്പർ മെറ്റിയർ 650 ന്റെ ഡെലിവറി 2023 ഫെബ്രുവരി 1 ന് ഇന്ത്യയിലും മാർച്ചിൽ യൂറോപ്പിലും ആരംഭിക്കും. യൂറോപ്പിലെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.
വർഷങ്ങളായി മിഡിൽവെയ്റ്റ് വിഭാഗത്തിൽ തങ്ങൾ നടത്തിയ എല്ലാ ശ്രദ്ധയുടെയും ശ്രമങ്ങളുടെയും പരിണാമമാണ് സൂപ്പർ മെറ്റിയർ 650, എല്ലാ അർത്ഥത്തിലും മികച്ച റെട്രോ ക്രൂയിസറാണിതെന്ന് റോയല്‍ എൻഫീല്‍ഡ് ഉടമകളായ ഐഷർ മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു.