Advertisment

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും; കൂടുതൽ വിശേഷങ്ങൾ അറിയാം..

author-image
ടെക് ഡസ്ക്
New Update

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 മോഡലിന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 15.99 ലക്ഷം രൂപയും 18.99 ലക്ഷം രൂപയുമാണ് ഇവയുടെ വില. ഇവ പ്രാരംഭ വിലകളാണ്. മഹീന്ദ്ര XUV400 ഇലക്ട്രിക് രണ്ട് ബാറ്ററി പാക്കുകളിൽ ലഭ്യമാണ് - 34.5kWh ഇസി വേരിയന്റും 39.4kWh ബാറ്ററി പാക്ക് EL വേരിയന്റും.

Advertisment

publive-image

150 ബിഎച്ച്‌പിയും 310 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് ബാറ്ററികൾ കരുത്ത് പകരുന്നു. XUV400 EV അതിന്റെ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ മോഡലാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് മുമ്പ് വെറും 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

34.5kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 375 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 456 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് എസ്‌യുവി മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു - ഫൺ, ഫാസ്റ്റ്, ഫിയർലെസ്. ഈ മോഡുകൾ സ്റ്റിയറിംഗും ത്രോട്ടിൽ പ്രതികരണവും ക്രമീകരിക്കുകയും റീജനറേറ്റീവ് ബ്രേക്കിംഗിന്റെ നിലവാരം മാറ്റുകയും ചെയ്യുന്നു.

50kWh DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 7.2kW അല്ലെങ്കിൽ 3.3kW എസി ചാർജർ ഉപയോഗിച്ച് യഥാക്രമം 6 മണിക്കൂർ 30 മിനിറ്റും 13 മണിക്കൂറും കൊണ്ട് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. XUV300 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ XUV400 ന് 4,200mm നീളവും 1,821mm വീതിയും 2,600mm വീൽബേസും ഉണ്ട്.

Advertisment