2022-ലെ റെക്കോർഡ് വിൽപ്പന പ്രകടനത്തിൽ ആവേശഭരിതരായ ലംബോർഗിനി വാഹന നിർമാതാക്കൾ 2023-ലും കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ഈ വർഷം മൂന്നക്ക മാർക്ക് ലക്ഷ്യമിടുന്നതായി ലംബോർഗിനി ഇന്ത്യ തലവൻ ശരദ് അഗർവാൾ പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും കമ്പനി അവകാശപ്പെടുന്നു.
/sathyam/media/post_attachments/PvILeSWOivnpRJFMG8df.jpg)
നിലവില്‍ ജര്‍മ്മൻ വാഹനഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കുടക്കീഴിലുള്ള കമ്പനിയാണ് ലംബോർഗിനി. 2022-ൽ ലംബോര്‍ഗിനി ഇന്ത്യയിൽ ആകെ 92 കാറുകൾ വിറ്റു. അങ്ങനെ 2021-നെ അപേക്ഷിച്ച് 33 ശതമാനം വളർച്ച രേഖപ്പെടുത്തി. 69 യൂണിറ്റുകൾ ചില്ലറവിൽപ്പന നടത്തിയ 2021നെ അപേകിഷിച്ച് രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പന പ്രകടനമായിരുന്നു കമ്പനി കാഴ്‍ച വച്ചത്.
അതിനുമുമ്പ്, ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും മികച്ച വിൽപ്പന പ്രകടനം 2019 ൽ വിറ്റ 52 യൂണിറ്റുകളായിരുന്നു. 2022-ൽ, മൊത്തം വിൽപ്പനയിൽ 60 ശതമാനത്തിലധികം സംഭാവന നൽകിക്കൊണ്ട് ഇന്ത്യയിൽ ബ്രാൻഡില്‍ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡലായിരുന്നു ഉറുസ് എസ്‌യുവി.
കഴിഞ്ഞ വർഷത്തെ മികച്ച വിൽപ്പന പ്രകടനത്തോടെ, ഈ വർഷം ഇതിലും മികച്ച വിൽപ്പന റെക്കോർഡ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലംബോര്‍ഗിനി. ബ്രാൻഡിൽ നിന്നുള്ള ഭാവി ഉൽപ്പന്ന ലോഞ്ചുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, 2023 മുതൽ രാജ്യത്ത് അതിന്റെ മുഴുവൻ മോഡൽ ശ്രേണിയും ഹൈബ്രിഡൈസ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായും ലംബോർഗിനി ഇന്ത്യാ മേധാവി പറഞ്ഞു.