ടൂറിംഗും കാർഗോയും വാണിജ്യ വാഹനമായും പുതിയ 2022 മാരുതി സുസുക്കി ഇക്കോ വാൻ..

author-image
ടെക് ഡസ്ക്
New Update

2023 ജനുവരിയിൽ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസം 10,528 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനി 107,844 യൂണിറ്റുകൾ വിറ്റു, 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 89,934 യൂണിറ്റുകൾ വിറ്റു.

Advertisment

publive-image

അപ്‌ഡേറ്റ് ചെയ്‍ത ഇക്കോ എംപിവി ഇന്ത്യൻ വിപണിയിൽ 5.13 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. ഏകദേശം 13 വകഭേദങ്ങളിലാണ് ഇത് വിൽക്കുന്നത്. 5-സീറ്റർ കോൺഫിഗറേഷൻ, 7-സീറ്റർ കോൺഫിഗറേഷൻ, കാർഗോ, ടൂർ, ആംബുലൻസ് വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പെട്രോൾ കൂടാതെ സിഎൻജി പവർട്രെയിനുകൾക്കൊപ്പമാണ് ഈ എംപിവി വിൽക്കുന്നത്. എല്ലാ മാസവും ഈ ഇക്കോ വാനിന്‍റെ വിൽപ്പന പുതിയ റെക്കോർഡുകൾ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു.  മാരുതി സുസുക്കി ഇക്കോയുടെ ഏറ്റവും വലിയ പ്രത്യകതകളിലൊന്നാണ് മൈലേജ്.  സിഎൻജി പതിപ്പിൽ പുതിയ ഇക്കോ 26.78 km/kg മൈലേജ് നൽകുന്നു.

പുതിയ 2022 മാരുതി സുസുക്കി ഇക്കോ വാൻ ടൂറിംഗും കാർഗോയും ഉൾപ്പെടെ ഒരു വാണിജ്യ വാഹനമായും വിൽക്കുന്നു. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, മാരുതി സുസുക്കി ഇക്കോയുടെ 5 സീറ്റർ സ്റ്റാൻഡേർഡ് വേരിയന്റിന്റെ വില 5.13 ലക്ഷം രൂപ മുതലാണ്, അതേസമയം മാരുതി സുസുക്കി ഇക്കോയുടെ സിഎൻജി വേരിയന്റിന്റെ വില 6.44 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

Advertisment