ഒഡീസ് ഇലക്‌ട്രിക് വെഹിക്കിൾസ് ഒഡീസ് ട്രോട് എന്ന പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈൽ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു.
/sathyam/media/post_attachments/75cDrCNyGufNzLRq5Gw7.jpg)
ഈ സ്‍കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ട്രെൻഡി രൂപത്തിന്റെയും ദൃഢമായ ബിൽഡിന്റെയും മികച്ച സംയോജനമാണ്. ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്കൂട്ടര്‍ ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതിൽ, ട്രാക്കിംഗ്, ഇമ്മൊബിലൈസേഷൻ, ജിയോ ഫെൻസിംഗ് തുടങ്ങിയ ഐഒടി കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും.
കൂടാതെ 32Ah വാട്ടർപ്രൂഫ് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി 60 ശതമാനവും ഏകദേശം നാല് മണിക്കൂറിനുള്ളിൽ ഫുൾ ആയും ബാറ്ററി ചാർജ് ചെയ്യാം. മുൻവശത്ത് ഡ്രം ബ്രേക്ക്, പിന്നിൽ ഡിസ്‍ക് ബ്രേക്ക്, ഒഡീസ് ട്രോട്ടിൽ എൽഇഡി ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും.