ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്‍തിട്ടുള്ള പുതിയ മോഡലുകളുടെ വിശേഷങ്ങൾ നോക്കാം..

author-image
ടെക് ഡസ്ക്
New Update

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ രണ്ട് മാസ് മാർക്കറ്റ് ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകൾ ആസൂത്രണം ചെയ്‍തിട്ടുണ്ട്. കമ്പനി ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കും. അത് പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. വാഹനം 2025-ൽ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

publive-image

പുതിയ കിയ കോംപാക്ട് എസ്‌യുവി 1.0 എൽ ടർബോ പെട്രോൾ എഞ്ചിനിൽ ലഭ്യമാക്കും. ഉയരവും ബോക്‌സി രൂപകൽപനയും ഉള്ളതിനാൽ, ഇത് സോനെറ്റിൽ നിന്നും സെൽറ്റോസിൽ നിന്നും വ്യത്യസ്‍തമായി കാണപ്പെടും. അതിന്‍റെ ചില സവിശേഷതകൾ അതിന്റെ ചില  സഹോദര മോഡലുകളിൽ നിന്നും കടമെടുക്കാൻ സാധ്യതയുണ്ട്.

പുതിയ കിയ എയ് എസ്‌യുവിയുടെ ഒരു ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വോളിയത്തിന്റെ 80 ശതമാനവും പെട്രോൾ പതിപ്പിന് വേണ്ടിയായിരിക്കുമ്പോൾ, ബാക്കിയുള്ളത് ഇലക്ട്രിക് ആവർത്തനത്തിനുള്ളതാണ്. കമ്പനിയുടെ അനന്തപൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിലായിരിക്കും മോഡൽ നിർമ്മിക്കുക.

ഇവി പ്ലാനിനായി, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് ഗവേഷണ-വികസന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ ശേഷി എന്നിവയ്ക്കായി 2,000 കോടി രൂപ നിക്ഷേപിക്കും. 2022 മാർച്ചിൽ, രണ്ട് പിക്ക്-അപ്പ് ട്രക്കുകളും ഒരു എൻട്രി ലെവൽ BEV ഉം ഉൾപ്പെടെ 14 മോഡലുകൾ 2027-ഓടെ അവതരിപ്പിക്കാനുള്ള ആഗോള ഇവി പ്ലാൻ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment