/sathyam/media/post_attachments/nGy78jX86kV0FC9MakMU.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഓല ഇലക്ട്രിക്, തിരുവല്ല (മിനിഗ്രാം കോംപ്ലക്സ്, അമ്പലപ്പുഴ), കരുനാഗപ്പള്ളി (പുതിയകാവ്, കുലശേഖരപുരം), ചാലക്കുടി (മംഗളം സർവീസ് റോഡ്, പോട്ട), തിരൂർ (മംഗളം സർവീസ് റോഡ്, പോട്ട), തിരൂർ (മിനിഗ്രാം കോംപ്ലക്സ്, അമ്പലപ്പുഴ) തിരൂർ (ഫ്ലെക്സി ബിൽഡിംഗ്, താനൂർ കാളാട് - മൂച്ചിക്കൽ റോഡ്), മൂവാറ്റുപുഴ (എംസി റോഡ്, തോട്ടുങ്കൽപീടിക), ആലപ്പുഴ (അഞ്ജയ് ടവർ, കുള്ളൻ റോഡ്, പിച്ചു അയ്യർ ജംഗ്ഷൻ), കോട്ടയം (പുത്തൻപറമ്പിൽ ബിൽഡിംഗ്, നാട്ടകം, മുപ്പായിക്കാട്), അടൂർ (പികെജെ കോർണർ, ഹൈസ്കൂൾ ജംഗ്ഷൻ, എംസി റോഡ്), കാസർഗോഡ് (വൃന്ദാവൻ) എളയാവൂർ, പള്ളിപ്പുറം, കുത്തപ്പാടി എന്നിവിടങ്ങളിൽ തങ്ങളുടെ ഡിടുസി സാന്നിധ്യം വികസിപ്പിക്കുന്നതിനായി പന്ത്രണ്ട് പുതിയ ഓല എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുന്നതായി പ്രഖ്യാപിച്ചു.
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള 200 എക്സ്പീരിയൻസ് സെന്ററുകൾ ഇതിനകം പ്രവർത്തിക്കുന്നതിനാൽ, 2023 മാർച്ചോടെ 500 ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുത്തി നിലവിലുള്ള നെറ്റ്‌വർക്ക് വിപുലീകരിക്കും.