ഏതർ എനർജി ഈ വർഷം അവസാനത്തോടെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 2,500 ആയി ഉയർത്താൻ പദ്ധതിയിടുന്നു; വിശേഷങ്ങളിലേക്ക്..

author-image
ടെക് ഡസ്ക്
New Update

ഏതർ എനർജി ഈ വർഷം അവസാനത്തോടെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 2,500 ആയി ഉയർത്താൻ പദ്ധതിയിടുന്നതായി കമ്പനി പ്രഖ്യാപിച്ചു. നിലവിൽ, ഈ ചാർജറുകളുടെ 60 ശതമാനവും ടയർ-II, ടയർ-III നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

Advertisment

ഒക്ടോബറിൽ, ഏഥറിന് 580 ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ പ്രവർത്തനക്ഷമമാണെന്നും 23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1,400 ആയി വർധിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

publive-image

ഇപ്പോള്‍ അതിവേഗ ചാർജിംഗ് ശൃംഖല വർധിപ്പിക്കുന്ന തിരക്കിലാണ് കമ്പനി, 2023 അവസാനത്തോടെ ഗ്രിഡ് ഫാസ്റ്റ് ചാർജറുകളുടെ എണ്ണം 2,500 ആയി വർധിക്കുമെന്നും പ്രഖ്യാപിച്ചു. കൂടുതൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാകുന്നതിനനുസരിച്ച് ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ സ്വീകരിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‍പ് ആണിത്.

ഏഥറിലെ പ്രധാന നിക്ഷേപകരായ ഹീറോ മോട്ടോകോർപ്പും ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ വ്യാപകമായ ഫാസ്റ്റ് ചാർജിംഗ് ശൃംഖല പ്രയോജനപ്പെടുത്തുന്നു.  ആതറിന്റെ അതേ ഓപ്പൺ സോഴ്‌സ് കണക്ടർ ഡിസൈനോടെ ഹീറോയുടെ ഇ-സ്‌കൂട്ടറായ വിദ V1 സജ്ജീകരിച്ചിരിക്കുന്നു, 1.2km/min അതിവേഗ ചാർജിംഗ് ശേഷിയുണ്ട് ഇതിന്.

വിദ V1 ഉടമകൾക്ക് തങ്ങളുടെ സ്കൂട്ടറുകൾ ആതറിന്റെ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കിലേക്ക് ഫലപ്രദമായി പ്ലഗ് ചെയ്യാൻ കഴിയുമെന്നാണ് ഇതിനർത്ഥം . അതേസമയം 1.5km/min എന്ന നിരക്കിൽ ചാർജ് ചെയ്യാൻ കഴിയുന്ന ആതറിന്റെ സ്വന്തം ഇ-സ്‌കൂട്ടറുകളേക്കാൾ അൽപ്പം വേഗത കുറവാണ് ഹീറോ വിദയ്ക്ക്.

Advertisment