ഇന്ത്യൻ വിപണിയില്‍ ആദ്യ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിക്കുമ്പോള്‍ ഡീലര്‍ഷിപ്പുകള്‍ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാഹനം എത്തിച്ചുനല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാഹന ബ്രാന്‍ഡായിരുന്നു ഒല. എന്നാല്‍ ഇത് വിജയമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒലയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 2023 മാർച്ചോടെ 500 ആക്കാൻ കമ്പനി പദ്ധതിയിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/R54yZPVVudXeta1YHEEf.jpg)
തുടക്കത്തില്‍ ഷോറൂമുകള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും നിലവിൽ കമ്പനിക്ക് ഇന്ത്യയിലുടനീളം 200 ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തില്‍ ഡിജിറ്റൽ വിൽപ്പനയുടെ മാത്രം ശക്തമായ വക്താവായിരുന്ന ഒല ഇലക്ട്രിക്, രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 300 ഷോറൂമുകൾ കൂടി തുറക്കാൻ പദ്ധതിയിടുന്നു എന്നതാണ് ശ്രദ്ധേയം. ഇതോടെ ഒല ഷോറൂമുകളുടെ എണ്ണത്തിൽ ഏകദേശം 150 ശതമാനം വർദ്ധനവ് സംഭവിക്കും.
ഈ വിപുലീകരണം മെട്രോ നഗരങ്ങളെ മാത്രമല്ല, ടയർ III, IV നഗരങ്ങളിലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലക്ഷ്യമിടുന്നു. നിലവിൽ തങ്ങൾക്ക് 200ല്‍ അധികം ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഓല പറയുന്നു. അതുകൊണ്ടുതന്നെ മാര്‍ച്ചില്‍ ലക്ഷ്യം സാധിക്കണമെങ്കില്‍ ബ്രാൻഡിന് പ്രതിദിനം ഏകദേശം ആറ് മുതല്‍ ഏഴ് വരെ ഷോറൂമുകൾ തുറക്കേണ്ടിവരും.
2022 ഓഗസ്റ്റിൽ, ഒല 5,000 യൂണിറ്റുകളിൽ താഴെയാണ് വിറ്റത്. ഒരു വാഹനം വാങ്ങുമ്പോൾ ഓൺലൈൻ സമീപനത്തേക്കാൾ ഉപഭോക്താക്കൾ ഇപ്പോഴും യതാര്‍ത്ഥ ഷോറൂമുകളാണ് ഇഷ്‍ടപ്പെടുന്നതെന്ന് ഈ പ്രവണത വ്യക്തമായി സൂചിപ്പിക്കുന്നു. ഈ ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് സ്‍കൂട്ടർ ഓടിച്ചു നോക്കാൻ കഴിയുമെങ്കിലും, അവർ ഓല ആപ്പ് വഴി അവ വാങ്ങേണ്ടിവരും. എന്നിരുന്നാലും, ഷോറൂമുകൾ അറ്റകുറ്റപ്പണികളും സേവന സൗകര്യങ്ങളും നൽകും.