നിസാൻ, ജനപ്രിയ മോഡലായ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

New Update

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ, ജനപ്രിയ മോഡലായ മാഗ്‌നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ 2023 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 നിസ്സാൻ മാഗ്നൈറ്റ് ക്രോസ്ഓവറില്‍ ഇപ്പോൾ നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആർഡിഇ കംപ്ലയിന്റ് എഞ്ചിനുകളും നൽകുന്നു. ആറ് ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഈ വാഹനം ഇപ്പോള്‍ ലഭ്യമാണ്. അത് 10.58 ലക്ഷം രൂപ എക്സ്-ഷോറൂം വില വരെ ഉയരുന്നു.2023 നിസാൻ മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവി  XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.  ചെറിയ എസ്‌യുവിയിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി സജ്ജീകരിച്ചിരിക്കുന്നു.

Advertisment

publive-image

മാഗ്‌നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും സ്‌മാർട്ട് വാച്ച് കണക്റ്റിവിറ്റിയ്‌ക്കൊപ്പം കണക്റ്റുചെയ്‌ത 50ല്‍ അധികം കാർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സെഗ്‌മെന്റ് ഫസ്റ്റ് ഉള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വാഹനത്തില്‍ ലഭിക്കുന്നു.

1.0-ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 1.0-ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോള്‍ എന്നിങ്ങനെ ഈ സബ്-4 മീറ്റർ എസ്‌യുവി രണ്ട് പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 72 ബിഎച്ച്പിയും 91 എൻഎം ടോർക്കും സൃഷ്‍ടിക്കുമ്പോള്‍ ടർബോ യൂണിറ്റ് 99 ബിഎച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് (1.0L ടർബോ മാത്രം) ഉൾപ്പെടുന്നു.

Advertisment