പിപിഎസ് മോട്ടോർസ് കേരളത്തിൽ നാല് പുതിയ ഹ്യുണ്ടായ് ഡീലർഷിപ്പുകൾ തുറന്നു

New Update

publive-image

Advertisment

കൊച്ചിയിൽ നടന്ന പിപിഎസ് ഹ്യൂണ്ടായ് ഉദ്ഘാടന വേളയിൽ പിപിഎസ് മോട്ടോഴ്‌സിന്‍റെ ഹർഷ് മേത്ത, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോങ് തേ പാർക്ക്, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സിഇഒ തരുൺ ഗാർഗ്, പിപിഎസ് മോട്ടോഴ്‌സ് സിഇഒ സാബു രാമൻ എന്നിവർ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ റീട്ടെയ്‌ലർമാരിലൊന്നായ പിപിഎസ് മോട്ടോഴ്സ് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലായി നാല് പുതിയ ഹ്യുണ്ടായ് ഡീലർഷിപ്പുകൾ ആരംഭിച്ചു.

കേരളം ഹ്യുണ്ടായിയുടെ വളരെ പ്രധാനപ്പെട്ട വിപണിയാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. പിപിഎസ് മോട്ടോഴ്‌സിന്‍റെ 4 പുതിയ ഹ്യുണ്ടായ് ഡീലർഷിപ്പുകൾ ഉദ്ഘാടനം ചെയ്യുന്നതോടു കൂടി കേരളത്തിലെ ഹ്യുണ്ടായി ഷോറൂം ശൃംഖല 46 ഗ്രാമീണ ഷോറൂമുകൾ ഉൾപ്പെടെ 84 ആയി വളരും. പുതിയ കാലത്തെ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായ് ഉത്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് പുതിയ ഡീലർഷിപ്പുകൾ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയോസിലും ഓറയിലും 4 എയർബാഗുകളും ക്രെറ്റയിലും അതിലും ഉയർന്ന മോഡലുകളിലും 6 എയർബാഗുകളും സ്റ്റാൻഡേർഡായി ഉള്‍പ്പെടുത്തിയത് ഉൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകൾ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ കാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മാസം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുടെ ഒരു നിരയുമായി പുതിയ ഹ്യുണ്ടായ് വെർന പുറത്തിറക്കുമെന്നും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നിങ്ങനെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഹ്യുണ്ടായിയുമായി സഹകരിക്കുന്നതിലും 4 പുതിയ ഡീലർഷിപ്പുകൾ അവതരിപ്പിക്കുന്നതി ലും ഞങ്ങൾ സന്തുഷ്ടരാണെന്ന് പിപിഎസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജീവ് സംഘ്‌വി പറഞ്ഞു.

ഹ്യുണ്ടായിയിൽ നിന്നുള്ള ലോകോത്തര ഉത്പന്നങ്ങള്‍ക്കൊപ്പം ഉപഭോക്തൃ ആവശ്യകതകളെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയും ചേർത്ത് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉടമസ്ഥാവകാശ അനുഭവം നൽകാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment