ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 അൽകാസർ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത സിഗ്നേച്ചർ ഹ്യുണ്ടായ് ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം.
/sathyam/media/post_attachments/CPdYYIOkFLxlybnrvnqe.jpg)
പുതിയ അൽകാസറിന് പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. പുതിയ 1.5 ലിറ്റർ T-GDi 4-സിലിണ്ടർ എഞ്ചിൻ, 2023 മാർച്ച് 21-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ തലമുറ വെർണയ്ക്കും കരുത്ത് പകരും.
ഹ്യുണ്ടായിയില്‍ ഉടനീളമുള്ള 1.4L ടർബോ പെട്രോൾ എഞ്ചിന് പകരമാണ് പുതിയ എഞ്ചിൻ വരുന്നത്. ക്രെറ്റ ലൈനപ്പിൽ നിന്ന് ഹ്യുണ്ടായ് ഇതിനകം 1.4 എൽ ടർബോ എഞ്ചിൻ നീക്കം ചെയ്തിട്ടുണ്ട്. പുതിയ 1.5L ടർബോ എഞ്ചിൻ RDE കംപ്ലയിന്റും E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നതുമാണ്.
ഈ എഞ്ചിന് 5,500 ആർപിഎമ്മിൽ 160 പിഎസ് പവറും 1,500 ആർപിഎമ്മിനും 3,500 ആർപിഎമ്മിനും ഇടയിൽ 253 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ അല്ലെങ്കിൽ DCT എന്നിവ ഉൾപ്പെടും.