പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹോണ്ട 100 സിസി ബൈക്കിന്റെ പ്രത്യേകതകൾ അറിയാം..

author-image
ടെക് ഡസ്ക്
New Update

പുതിയ 100 സിസി ബൈക്ക് പുറത്തിറക്കുമെന്ന് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) സ്ഥിരീകരിച്ചു. കമ്പനി  ഇതുവരെ അതിന്റെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിന് ഉയർന്ന മൈലേജ് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

publive-image

പുതിയ ഹോണ്ട 100 സിസി ബൈക്ക് ചെറിയ ശേഷിയുള്ള എഞ്ചിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഹോണ്ടയ്ക്ക് രണ്ട് 110 സിസി മോട്ടോർസൈക്കിളുകളുണ്ട്. സിഡി 110 ഡ്രീം ഡിഎൽഎക്സും ലിവോയും ആണിത്. 8 ബിഎച്ച്‌പി, 97.2 സിസി എഞ്ചിനുമായി വരുന്ന ഹീറോ സ്‌പ്ലെൻഡർ പ്ലസിന് എതിരെയാണ് പുതിയ ഹോണ്ട 100 സിസി ബൈക്ക് മത്സരിക്കുക.

4-സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ച്, ഇത് 65kmpl-ൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നു. വിലയുടെ കാര്യത്തിൽ, പുതിയ ഹോണ്ട 100 സിസി ബൈക്കിന് ഏകദേശം 60,000 മുതൽ 70,000 രൂപ വരെ പ്രതീക്ഷിക്കാം. അതേസമയം കമ്പനി 2023 മാർച്ച് 2-ന് ഒരു പുതിയ CB-സീരീസ് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഹോണ്ട ഹൈനെസ് CB350, CB350 RS എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു കഫേ റേസർ ആയിരിക്കും ഈ മോഡൽ. രണ്ട് ബൈക്കുകളും അടുത്തിടെ രാജ്യത്തെ ഡീലർമാർക്കായി പ്രദർശിപ്പിച്ചിരുന്നു. കഫേ റേസറുകൾക്ക് ഫുൾ എൽഇഡി ലൈറ്റിംഗിനൊപ്പം ബിക്കിനി ഫെയറിംഗും ബ്ലാക്ക്ഡ് ഔട്ട് ഭാഗങ്ങളും പിൻ കൗളും ഉണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ബൈക്കുകൾ വരുന്നത്.

Advertisment