ലോണ്‍ മുടങ്ങിയാൽ വാഹനം പ്രവര്‍ത്തന രഹിതമാക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഫോര്‍ഡ്..

author-image
ടെക് ഡസ്ക്
New Update

ലോണ്‍ അടച്ചില്ലെങ്കില്‍ വാഹനം അനങ്ങാത്ത അവസ്ഥ വരുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി പേടിക്കണം. കാരണം, അങ്ങനൊരു കണ്ടുപിടുത്തത്തിന്‍റെ പാതയിലാണ് ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോര്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ലോണ്‍ ഗഡു അടയ്ക്കാത്ത സാഹചര്യത്തില്‍ ഒരു കാര്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുകയാണ് ഫോര്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാഹനത്തിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ ഉടമയെ വാഹനത്തിന്റെ പുറത്ത് നിന്ന് ലോക്ക് ചെയ്യുന്നതിനോ ഏസി പോലുള്ള സുപ്രധാന ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനും മറ്റും ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.

റീപോസഷന്‍-ലിങ്ക്ഡ് ടെക്‌നോളജി എന്നാണ് ഫോര്‍ഡ് മോട്ടോര്‍ പേറ്റന്റിന് അപേക്ഷിച്ച ഈ സാങ്കേതികവിദ്യയെ വിളിക്കുന്നത്. ഉടമ മാസതവണ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാറിന്റെ എയര്‍ കണ്ടീഷനിംഗ് ഓഫാക്കാനും അതിന്റെ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമേറ്റഡ് വിന്‍ഡോസ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും റീപോസഷന്‍-ലിങ്ക്ഡ് ടെക്‌നോളജിക്ക് കഴിയും.

വേണമെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓഫാക്കാനോ ആക്സിലറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കാനോ പോലും ഈ അത്യാധുനിക സാങ്കേതികവിദ്യ കാര്‍ നിര്‍മ്മാതാവിനെ സഹായിക്കുമെന്നാണ് ഫോര്‍ഡ് അവകാശപ്പെടുന്നത്. അത്തരം ഘടകങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് ഡ്രൈവര്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും കൂടുതല്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതിന് കാരണമായേക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ഫോര്‍ഡ് പറയുന്നു.

Advertisment