വൈ മോഡലിലുള്ള 3470 കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല. അമേരിക്കയിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണിത്. അപകടമുണ്ടാകുമ്പോഴുള്ള പരിക്കുകൾ കൂടാൻ സാധ്യത ഉള്ളതിനാലാണ് നടപടി. ആളുകളുടെ പരാതി വ്യാപകമായതിന് പിന്നാലെ ശനിയാഴ്ചയാണ് ടെസ്ല തീരുമാനം പ്രഖ്യാപിച്ചത്.
/sathyam/media/post_attachments/5Geb9RuzPZ3wlfhUaHQF.jpg)
തകരാറ് സീറ്റ് ബെല്‍റ്റിന്‍റെ പ്രവര്‍ത്തന ക്ഷമതയെ സാരമായി ബാധിക്കുമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ വിശദമാക്കി. ഇത് മൂലം റോഡപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഡിസംബര്‍ മാസം മുതല്‍ വാറന്‍റി ആവശ്യപ്പെട്ട് ഇതിനോടക അഞ്ച് പേരാണ് കമ്പനിയെ സമീപിച്ചിട്ടുള്ളതെന്നും ടെസ്ല വ്യക്തമാക്കി.
എന്നാല്‍ അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി അറിവില്ലെന്നും ടെസ്ല വ്യക്തമാക്കി. ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിയുന്ന ടെസ്‌ല മോഡൽ വൈ ടെസ്‍ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്. നിലവിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് വാഹനം ആയ മോഡൽ Y യുടെ ചില പതിപ്പുകളിൽ വാഹന നിർമ്മാതാവ് ഏകദേശം 20 ശതമാനം വില കുറച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ വില വർദ്ധപ്പിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടെസ്‍ലയുടെ മോഡല്‍ വൈ കാറിന്‍റെ സ്റ്റിയറിഗ് വാഹനം ഓടിക്കുന്നതിനിടെ ഊരിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ആണ് സംഭവം. ന്യൂജേഴ്‌സി സ്വദേശിയായ പ്രേരക് പട്ടേൽ എന്നയാളാണ് ആ നിര്‍ഭാഗ്യവാനായ കാറുടമ. താനും കുടുംബവും ഏറെ നാളായി കാത്തിരുന്ന ടെസ്‌ല മോഡൽ Y ഡെലിവറി ചെയ്‍ത് ദിവസങ്ങൾക്ക് ശേഷം നടന്ന ഭയാനകമായ അനുഭവം ട്വിറ്ററിൽ ആണ് അദ്ദേഹം പങ്കിട്ടത്.