ജാപ്പനീസ് വാഹന നിർമ്മാതാവ് 2023 പകുതിയോടെ അതിന്റെ പുതിയ മിഡ് സൈസ് എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഹോണ്ട എസ്‌യുവി മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ് എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കും. വരാനിരിക്കുന്ന ഹോണ്ട മിഡ്-സൈസ് എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ..
/sathyam/media/post_attachments/QyuiUSfwBDlHzxMcyEVD.jpg)
ഹോണ്ടയുടെ ക്രെറ്റ എതിരാളി റഡാർ അധിഷ്‌ഠിത അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യയുമായി വരുമെന്ന് ഏറ്റവും പുതിയ സ്ഥിരീകരണം. കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യും.
മോഡലിന് ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഉൾപ്പെടുത്താം. 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്, ഹോണ്ടയുടെ ലെയ്ൻ വാച്ച് സിസ്റ്റം എന്നിവയും മറ്റ് നിരവധി ഫീച്ചറുകളും ഉണ്ട്. പെട്രോൾ യൂണിറ്റ് 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഹൈബ്രിഡ് സജ്ജീകരണം 253 എൻഎം ടോർക്കിനൊപ്പം 109 ബിഎച്ച്പി കരുത്തും നൽകുന്നു. ചെറുതായി ടേപ്പർ ചെയ്‍ത റൂഫ്‌ലൈൻ, വലിയ ഗ്ലാസ് ഏരിയകൾ, ഇലക്ട്രിക് സൺറൂഫ്, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്‌പോയിലർ, എൽഇഡി ഘടകങ്ങളുള്ള റാപ്പറൗണ്ട് ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എസ്‌യുവി എത്തിയേക്കും.