ആന്തരിക ജ്വലന എഞ്ചിൻ ഉള്ള ഒരു വാഹനങ്ങള്‍ ഇപ്പോഴും വളരെ സാധാരണമാണ്. എങ്കിലും, ക്രമേണ അവ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ ഇതിന് കുറച്ച് വർഷങ്ങൾ എടുത്തേക്കാം. അല്ലെങ്കിൽ ചിലയിടങ്ങളിലെങ്കിലും കുറച്ച് പതിറ്റാണ്ടുകൾ എടുത്തേക്കാം. എന്നാൽ പുതിയ സാങ്കേതിക വാഹനങ്ങളുടെ ആവിർഭാവം, ഉൽപ്പാദന സൗകര്യങ്ങളിലെ തൊഴിൽ വെട്ടിക്കുറവ് പോലുള്ള പരോക്ഷമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.
/sathyam/media/post_attachments/pXSdfqR5RGEJBO5bPQnV.jpg)
ഇലക്ട്രിക് വാഹനങ്ങളിലെ സാങ്കേതിക ഭാഗങ്ങൾ കുറവായതും ഓട്ടോമേഷനിൽ വർദ്ധിച്ചുവരുന്ന ആശ്രിതത്വവും ഉൽപ്പാദന കേന്ദ്രങ്ങളിലെ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലെ ജോലികൾക്ക് വലിയ ഭീഷണി ഉയർത്തുന്ന രണ്ട് വലിയ ഘടകങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജർമ്മനി ഉയർത്തിയ ആശങ്കകൾ കാരണം ആന്തരിക ജ്വലന എഞ്ചിനുകളുള്ള കാറുകൾ നിരോധിക്കുന്നതിനുള്ള നിർണായക വോട്ട് യൂറോപ്യൻ യൂണിയൻ അടുത്തിടെ നീട്ടി വച്ചിരുന്നു.
ഇത്തരമൊരു നിരോധനം 2035ന് ശേഷം വാഹന വ്യവസായത്തെയും വാഹനങ്ങളിലെ ഇ-ഇന്ധനങ്ങളുടെ ഉപയോഗത്തെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങൾ ജര്‍മ്മനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ വെട്ടിക്കുറക്കുമെന്ന ആശങ്ക വ്യാപകമായി ഉയരുന്നുണ്ട്.
ഇവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനായി യൂറോപ്പിൽ ഏകദേശം 3,800 ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി ഫെബ്രുവരിയിൽ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് പ്രഖ്യാപിച്ചിരുന്നു. ജർമ്മനിയിലെയും യുകെയിലെയും ജീവനക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണ ചെലവ് ഉയരുന്നതും യുഎസിലെയും യൂറോപ്പിലെയും പണപ്പെരുപ്പ സമ്മർദ്ദങ്ങളും കാരണം ഇവി കമ്പനികള്‍ പ്രതിസന്ധിയിലാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇലക്ട്രിക്ക് വാഹ ന ഭീമനായ ടെസ്‌ല അതിന്റെ പല മോഡലുകൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്‍തതോടെ മത്സരം കൂടുതൽ കടുപ്പമായി എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.