ഒറ്റത്തവണ ചാർജ് ചെയ്‍താൽ 100 ​​കിലോമീറ്റർ സഞ്ചരിക്കുന്ന റൈഡർ സൂപ്പർമാക്‌സ് ഇലക്ട്രിക് സ്കൂട്ടറിനെ അറിയാം..

author-image
ടെക് ഡസ്ക്
New Update

ജെമോപായ്  ഇന്ത്യൻ വിപണിയിൽ  റൈഡർ സൂപ്പർമാക്‌സ് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ). റൈഡർ ഇലക്ട്രിക് സ്‍കൂട്ടറിന്റെ നവീകരിച്ച പതിപ്പാണ് പുതിയ സ്‍കൂട്ടർ. ജാസി നിയോൺ, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാർക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ സ്‌കൂട്ടർ വാങ്ങാം.

Advertisment

publive-image

ജെമോപായ് റൈഡർ സൂപ്പർമാക്‌സ് ഇലക്ട്രിക് സ്കൂട്ടറിൽ BLDC ഹബ് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു, ഇത് 2.7KW പരമാവധി പവർ ഔട്ട്പുട്ട് നൽകുന്നു. ഈ മോട്ടോർ സ്‍കൂട്ടറിനെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ എത്തിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്‍താൽ 100 ​​കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റൈഡർ സൂപ്പർമാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 60 കിലോമീറ്ററാണ്. സ്റ്റാൻഡേർഡ് 1.8 കിലോവാട്ട് പോർട്ടബിൾ സ്മാർട്ട് ബാറ്ററി പാക്കും സ്മാർട്ട് ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടും AIS-156 ന് അനുസൃതമാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനം ബ്രാൻഡിന്റെ ജെമോപായ് കണക്ട് ആപ്പുമായി ജോടിയാക്കാനും കഴിയും.

ഈ ആപ്പ് സ്പീഡ്, ബാറ്ററി, അലേർട്ടുകൾ എന്നിവയുള്ള ഇലക്ട്രിക് സ്കൂട്ടറിന്റെ പിൻ സമയ നിരീക്ഷണവും അപ്ഡേറ്റുകളും നൽകുന്നു. റൈഡർ സൂപ്പർമാക്‌സ് ഇലക്ട്രിക് സ്‌കൂട്ടർ മാർച്ച് 10 മുതൽ രാജ്യത്തെ എല്ലാ ജെമോപായ് ഷോറൂമുകളിലും ലഭ്യമാകും. നിങ്ങൾക്ക് ഈ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെങ്കിൽ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 2,999 രൂപ മാത്രം നൽകി ഓൺലൈനായി ബുക്ക് ചെയ്യാം .

Advertisment