വിവിധ വാഹന നിർമ്മാതാക്കൾ നിർത്തലാക്കുന്ന കാറുകളുടെ വിശേഷങ്ങൾ അറിയാം..

author-image
ടെക് ഡസ്ക്
New Update

ന്ത്യൻ കാറുകളിൽ കൂടുതൽ കർശനമായ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കപ്പെടുകയാണ്. പുതിയ വാഹനങ്ങളിൽ ഭൂരിഭാഗവും കർശനമായ രണ്ടാംഘട്ട BS6 , റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾക്കായി പരിഷ്‌ക്കരിക്കുമ്പോൾ, വലിയ ചെലവേറിയ മാറ്റങ്ങൾ ആവശ്യമായ ചില പഴയ കാറുകളാണ് വിവിധ വാഹന നിർമ്മാതാക്കൾ ഒഴിവാക്കുന്നത്. അത്തരത്തില്‍ വിവിധ വാഹന നിർമ്മാതാക്കൾ നിർത്തലാക്കുന്ന  13 കാറുകളുടെ പട്ടിക ഇതാ. 2023 ഏപ്രിൽ 1-ന് ശേഷം ഈ കാറുകൾ ലഭ്യമാകില്ല.

Advertisment

publive-image

2022 ഡിസംബറിൽ മഹീന്ദ്ര അള്‍ട്ടുറാസ് G4-ന്റെ ബുക്കിംഗ് എടുക്കുന്നത് ഔദ്യോഗികമായി നിർത്തിയിരുന്നു. എമിഷൻ അപ്‌ഡേറ്റിന് ശേഷം ഏപ്രിൽ 1 ന് മഹീന്ദ്ര ഔദ്യോഗികമായി കാർ നിർത്തലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചിട്ടും ഇന്ത്യൻ വിപണിയിൽ അൽതുറാസ് ജി4 മികച്ച പ്രകടനം കാഴ്ചവച്ചില്ല.

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റഡ് കാറായി ടാറ്റ ആൾട്രോസ് മാറി. എന്നിരുന്നാലും, എമിഷൻ മാനദണ്ഡങ്ങൾ കാരണം അള്‍ട്രോസിന്റെ ഡീസൽ പതിപ്പ് നിർത്തലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ആർ‌ഡി‌ഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മുഴുവൻ ലൈനപ്പും അപ്‌ഡേറ്റ് ചെയ്‍ത ആദ്യ വ്യക്തികളിൽ ഒരാളാണ് ഫ്രഞ്ച് നിർമ്മാതാവ്. എന്നാല്‍ 800 സിസി എഞ്ചിൻ നൽകുന്ന റെനോ ക്വിഡിന്റെ എൻട്രി ലെവൽ വേരിയന്റ് കമ്പനി പരിഷ്‍കരിച്ചില്ല. ഇത് ഏപ്രിൽ ഒന്നു മുതൽ ഇന്ത്യൻ വിപണിയിൽ നിന്ന് നിർത്തലാക്കും. പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി റെനോ അതിന്റെ മറ്റ് കാറുകൾ അപ്ഡേറ്റ് ചെയ്‍തു.

ഹോണ്ട കാർസ് ഇന്ത്യ ഇതിനകം തന്നെ അമേസ് ഡീസൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത് നിർത്തി. മോഡലിനെ ബ്രാൻഡ് തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് എടുത്തുകളഞ്ഞു. ഇന്ത്യയിൽ ഡബ്ല്യുആര്‍-വിയുടെ വിൽപ്പനയും ബ്രാൻഡ് നിർത്തും. ഈ വർഷാവസാനം ഇന്ത്യൻ വിപണിയിൽ വരുന്ന ഒരു പുതിയ എസ്‌യുവി ഡബ്ല്യുആര്‍-വിക്ക് പകരം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment