റോയൽ എൻഫീൽഡ് 2018-ൽ കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നിവ പുറത്തിറക്കി. അതിനു ശേഷം അവ വളരെക്കാലം അപ്‌ഡേറ്റ് ചെയ്‍തിരുന്നില്ല. ഇപ്പോൾ, ഒടുവിൽ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650നെ അപ്‌ഡേറ്റുചെയ്‌തിരിക്കുകയാണ്. അതിന്റെ 2023 പതിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
/sathyam/media/post_attachments/qGzE9xu5NHfhuH9hRu9S.jpg)
റോയൽ എൻഫീൽഡ് ഇരട്ടകള്‍ക്ക് ഇപ്പോള്‍ രണ്ട് പുതിയ കളർ ഓപ്ഷനുകള്‍ ഉണ്ട്. ബ്ലാക്ക് പേൾ, കാലി ഗ്രീൻ എന്നിവയാണവ. മാർക്ക് 2, സൺസെറ്റ് സ്ട്രിപ്പ്, കാന്യോൺ റെഡ് എന്നിവയ്‌ക്കൊപ്പം ഇവ വിൽപ്പനയ്‌ക്കെത്തും. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650-ന്റെ രണ്ട് പുതിയ ബ്ലാക്ക്-ഔട്ട് പതിപ്പുകൾ ചേർത്തു. ബ്ലാക്ക് റേ, ബാഴ്‌സലോണ ബ്ലൂ എന്നിവയുണ്ട്. ഈ രണ്ട് പതിപ്പുകൾക്കും ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ലഭിക്കുന്നു.
3ഫീച്ചറുകളുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഒടുവിൽ ഇന്റർസെപ്റ്റർ 650- ൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പും പുതിയ റോട്ടറി സ്വിച്ച് ഗിയറും നൽകി. ഈ രണ്ട് കാര്യങ്ങളും സൂപ്പർ മെറ്റിയർ 650-ൽ നിന്ന് എടുത്തതാണ്. മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ മോട്ടോർസൈക്കിളിന് ഇപ്പോൾ യുഎസ്ബി പോർട്ടും ലഭിക്കുന്നു.
ബ്ലാക്ക്ഡ്-ഔട്ട് പതിപ്പുകളിൽ അലോയി വീലുകളും ഉണ്ട്. കമ്പനി ഉടൻ തന്നെ അലോയി വീലുകൾ ആക്‌സസറികളായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർസെപ്റ്റർ 650 ഇപ്പോൾ OBD2 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തയ്യാറാണ്. അതായത് ഇത് വരാനിരിക്കുന്ന BS6 സ്റ്റേജ് II മാനദണ്ഡങ്ങൾ പാലിക്കുന്നു. എഞ്ചിൻ അതേ 648 സിസി, എയർ-ഓയിൽ കൂൾഡ് യൂണിറ്റായി തുടരുന്നു.
ഇത് 7,250 ആർപിഎമ്മിൽ 47 ബിഎച്ച്പി പവറും 5,150 ആർപിഎമ്മിൽ 52 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 2023 റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ന്‍റെ വില ഇപ്പോൾ 3.03 ലക്ഷത്തിൽ തുടങ്ങി 3.31 ലക്ഷം വരെയാണ് . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.