രാജ്യത്തെ എംപിവി സെഗ്മെന്‍റില്‍ ഇന്നോവയെ വിറപ്പിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍..

author-image
ടെക് ഡസ്ക്
New Update

ഴിഞ്ഞ മാസത്തെ വിൽപ്പന ചാര്‍ട്ടിൽ മാരുതി സുസുക്കിയുടെ XL6 ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് റെനോ ട്രൈബര്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ടോപ്പ്-10 ലിസ്റ്റിലെ  എട്ടാം സ്ഥാനത്തുള്ള  റെനോ ട്രൈബർ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. മുൻ വര്‍ഷങ്ങളെ 27 ശതമാനം വാർഷിക വളർച്ചയാണ് ഈ വാഹനത്തിന് ലഭിച്ചത്.

Advertisment

publive-image

രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ ട്രൈബറിനെ 2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് റെനോ അവതരിപ്പിക്കുന്നത്. ബിഎസ്4 പെട്രോള്‍ എഞ്ചിനിലായിരുന്ന ട്രൈബറിനെ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്.

2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.  ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത. ലൈവ് ഹിന്ദുസ്ഥാന്റെ വാർത്തകൾ അനുസരിച്ച്, കഴിഞ്ഞ മാസം 2,108 യൂണിറ്റ് മാരുതി സുസുക്കി xl6 XL6 വിറ്റു. 2022 ഫെബ്രുവരിയിൽ ഇത് 3,304 യൂണിറ്റായിരുന്നു.

അതായത് 36 ശതമാനം നെഗറ്റീവ് വാർഷിക വളർച്ചയോടെ XL6-ന്റെ 1,196 യൂണിറ്റുകൾ കുറവ് വിറ്റു. അതേസമയം, റെനോ ട്രൈബർ കഴിഞ്ഞ മാസം 3,056 യൂണിറ്റുകൾ വിറ്റു. 2022 ഫെബ്രുവരിയിൽ ഇത് 2,397 യൂണിറ്റായിരുന്നു. അതായത് 27 ശതമാനം വാർഷിക വളർച്ചയോടെ 659 യൂണിറ്റുകൾ കൂടുതല്‍ വിറ്റു. അതേസമയം, XL6-ഉം ട്രൈബറും തമ്മിൽ 948 യൂണിറ്റുകളുടെ വ്യത്യാസമുണ്ട്.

Advertisment