സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ആകാശത്തിലൂടെയുള്ള ബൈക്ക് യാത്ര; വേറിട്ട ആശയവുമായി ജപ്പാനീസ് സ്റ്റാർട്ട്അപ് കമ്പനി

author-image
ടെക് ഡസ്ക്
New Update

publive-image

ആകാശത്തിലൂടെ ഒരു ബൈക്ക് യാത്ര എന്നത് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ്. എന്നാൽ, ഇത്തരം ഫിക്ഷൻ സിനിമകളിലെ ഫ്ലൈയിംഗ് ബൈക്കുകൾ എന്ന ആശയം യാഥാർത്ഥ്യമാക്കുകയാണ് ഡെൽവെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർവിൻസ് എന്ന ജപ്പാനീസ് സ്റ്റാർട്ടപ്പ് കമ്പനി.

Advertisment

കഴിഞ്ഞ വർഷം യുഎസിലെ ഡിട്രോയിറ്റിൽ നടന്ന നോർത്ത് അമേരിക്കൻ ഓട്ടോ ഷോയിലാണ് ‘എക്സ്ടുറിസ്മോ’ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഒരു വർഷത്തിനു ശേഷമാണ് എക്സ്ടുറിസ്മോ യാഥാർത്ഥ്യമായിരിക്കുന്നത്. ഇലക്ട്രിക് പവറിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിന് 99 കിലോമീറ്റർ 30 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ തുടർച്ചയായി പറക്കാൻ സാധിക്കും.

കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാൻ വാഹനത്തിന് സാധിക്കുന്നതാണ്. വിവിധ തരത്തിലുള്ള അപകടങ്ങളിൽ രക്ഷ നേടുന്നതിനായി ബൈക്കിൽ 3ഡി കൺട്രോളർ സംവിധാനങ്ങൾ, എയർ റൂട്ട് ഡിസൈനുകൾ, മാപ്പിംഗ് കൺട്രോളുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 5,55,000 യുഎസ് (ഏകദേശം 4 കോടിയോളം രൂപ) ഡോളറിനാണ് ഈ വാഹനം വാങ്ങാൻ സാധിക്കുക.

Advertisment