അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന മികച്ച ഇലക്ട്രിക് കാറുകൾ പരിചയപ്പെടാം..

author-image
ടെക് ഡസ്ക്
New Update

നിലവിൽ, 85 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് ഇവി സെഗ്‌മെന്റ് ഭരിക്കുന്നു. 2024-ന്റെ അവസാനത്തിനുമുമ്പ്, ഇന്ത്യൻ വിപണിയിൽ വൈവിധ്യമാർന്ന ഇവികൾ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന മികച്ച ഇലക്ട്രിക് കാറുകൾ ഇതാ..

Advertisment

publive-image

2023 അവസാനത്തോടെ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുകയാണ്. ഇത് ജെൻ2(SIGMA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് അടിസ്ഥാനപരമായി ആല്‍ഫ പ്ലാറ്റ് ഫോമിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ്. പ്ലാറ്റ്‌ഫോം വൈദ്യുതീകരണത്തിനായി ഒപ്റ്റിമൈസ് ചെയ്യുകയും വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാൻ സംവിധാനം ഉണ്ടായിരിക്കുകയും ചെയ്യും.

എംജി മോട്ടോർ ഇന്ത്യ 2023 ഏപ്രിലിൽ രാജ്യത്ത് പുതിയ കോമറ്റ് ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ 2-ഡോർ ഇലക്ട്രിക് വാഹനം രാജ്യത്തെ ഏറ്റവും ചെറിയ കാറായിരിക്കും. വെറും 2.9 മീറ്റർ നീളം മാത്രമേ ഈ വാഹനത്തിനുള്ളൂ. ടാറ്റ നാനോയേക്കാൾ ചെറുതാണ് ഇത്. ഏകദേശം 10 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) വില പ്രതീക്ഷിക്കുന്നു.

ടാറ്റ മോട്ടോഴ്‌സ് 2024-ൽ ഇലക്ട്രിക്, ഐസിഇ പവർ ട്രെയിനുകളോട് കൂടിയ കര്‍വ്വ് എസ്‍യുവി കൂപ്പെയുടെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കും. എംജി ഇസെഡ്എസ് ഇവി, ഹ്യുണ്ടായി കോന ഇവി, മഹീന്ദ്ര XUV400 എന്നിവയ്‌ക്ക് ഇത് എതിരാളിയാകും. ടാറ്റയുടെ ആൽഫ പ്ലാറ്റ്‌ഫോമിൽ വളരെയധികം പരിഷ്‌ക്കരിച്ച ജെൻ2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

2023 ഓട്ടോ എക്‌സ്‌പോയിൽ സീൽ ഇലക്ട്രിക് സെഡാൻ ബിവൈഡി പ്രദർശിപ്പിച്ചിരുന്നു. ഇലക്ട്രിക് സെഡാൻ 2023 ന്റെ നാലാം പാദത്തിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്, ഇതിന് ഏകദേശം 70 ലക്ഷം രൂപ വിലവരും. ഈ ടെസ്‌ല മോഡൽ 3 എതിരാളിയായ ഇവി ബ്രാൻഡിന്റെ ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ്. 61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

2022-ൽ ഇൻഗ്ലോ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി 5 ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റുകൾ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഈ എസ്‌യുവികൾ XUV, BE ബ്രാൻഡുകൾക്ക് കീഴിലായിരിക്കും വിൽക്കുക. XUV ഇലക്ട്രിക് ബ്രാൻഡിന് കീഴിൽ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നം XUV.e8 ന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും. 2024 ഡിസംബറോടെ പുറത്തിറക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പുതിയ മോഡൽ 80kWh വരെയുള്ള ബാറ്ററി പാക്കോടെ വരും.

Advertisment