നിരവധി അപ്ഡേറ്റുകളിലൂടെ വിപണിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മാരുതി ആൾട്ടോ 800

author-image
ടെക് ഡസ്ക്
New Update

മിതമായ നിരക്കിൽ കാറുകൾ വാഗ്ദാനം ചെയ്യുന്നതിൽ മാരുതി സുസുക്കി സാധാരണക്കാരന്‍റെ ഹൃദയങ്ങളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രത്യേകിച്ച് മാരുതി ആൾട്ടോ 800 കാറും ഇന്ത്യക്കാരും തമ്മിൽ അഭേദ്യമായ ബന്ധമാണ്. കാരണം സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതി 800 ഇന്ത്യയിൽ ഒരു പുതിയ അധ്യായമായിരുന്നു ആരംഭിച്ചത്. പിന്നീട് നിരവധി അപ്ഡേറ്റുകളിലൂടെ മാരുതി ആൾട്ടോ 800 വിപണിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

Advertisment

publive-image

ഇത് ഒരു മധ്യവർഗ കാറായി മാറി. ചെറുകാർ, ഫാമിലി കാർ എന്ന് വിളിക്കുന്ന മാരുതി ആൾട്ടോ 800 ഇപ്പോഴിതാ ഉത്പാദനം നിർത്തിയിരിക്കുന്നു. മാരുതി ആൾട്ടോ 800 ഏപ്രിൽ 1 മുതൽ ഉൽപ്പാദനത്തിലില്ല. 2023 ഏപ്രിലിൽ സ്റ്റേജ് 2 ബിഎസ് 6 മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനാൽ, ഏപ്രിൽ മാസത്തിൽ നിരവധി കാർ മോഡലുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണി, ഇതിനകം തന്നെ വലിയ ഇടിവിലാണ്.

ഒപ്പം പുതിയ നിയമങ്ങളും പ്രതികൂലമായി ബാധിക്കുമെന്ന് മാരുതി സുസുക്കി പറയുന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണിയിലെ വിൽപ്പന അളവ് കുറവായതിനാൽ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ആൾട്ടോ 800-നെ പരിഷ്‌ക്കരിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല എന്നതാണ് കാരണം . 2016 ൽ, എൻട്രി ലെവൽ ഹാച്ച്ബാക്ക് ക്ലാസിന് ഏകദേശം 15 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.

കൂടാതെ 4,50,000 വാഹനങ്ങൾ വിറ്റു. 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 2,50,000 യൂണിറ്റ് വിൽപ്പന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മാർജിൻ ഏഴ് ശതമാനത്തിൽ താഴെയാണ്. 2000-ൽ ആണ് മാരുതി സുസുക്കി ആൾട്ടോയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2010 വരെ, മാരുതി 1,800,000 അള്‍ട്ടോ കാറുകൾ വിറ്റു. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോയെ അവതരിപ്പിച്ചു. 2010ല്‍ അള്‍ട്ടോ K10 ആദ്യ തലമുറ വിപണിയില്‍ എത്തി.

Advertisment