വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ കാർ വിപണിയിൽ ഉയർന്ന കാർ വിൽപ്പന ഉറപ്പാക്കുന്ന ഘടകങ്ങൾ ഇതൊക്കെയാണ്..

author-image
ടെക് ഡസ്ക്
New Update

2023 സാമ്പത്തിക വർഷത്തിൽ യാത്രാവാഹന വിഭാഗം  22 ശതമാനം വളർച്ച കൈവരിച്ചു. അർദ്ധചാലക ഭാഗങ്ങളുടെ കുറവ്, ഘടകഭാഗങ്ങളുടെ വില കയറൽ തുടങ്ങിയ വ്യത്യസ്ത വെല്ലുവിളികള്‍ക്കിടയിലാണ് ഈ നേട്ടം.  നിലവിലുള്ള ചില വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ കാർ വിപണിയിൽ ഉയർന്ന കാർ വിൽപ്പന ഉറപ്പാക്കുന്ന  ഘടകങ്ങൾ ഇതൊക്കെയാണ്..

Advertisment

publive-image

കോവിഡ് മാഹാമാരി കാലഘട്ടം നിരവധി കാർ നിർമ്മാതാക്കളെ 2020, 2021 വർഷങ്ങളിലെ ലോഞ്ചുകൾ മാറ്റിവയ്ക്കാൻ നിർബന്ധിതരാക്കി. അതുകൊണ്ടുതന്നെ പുതിയ മോഡലുകളുടെ ബാക്ക്‌ലോഗ് വർദ്ധിച്ചു. കാലതാമസം വന്ന ലോഞ്ചുകൾ സെഗ്‌മെന്റുകളിലുടനീളം ആരംഭിച്ചു. പൂർണ്ണമായും പുതിയ മോഡലുകളും അപ്‌ഡേറ്റ് ചെയ്‍ത കാറുകളും ഇന്ത്യൻ വിപണിയിൽ വലിയ ചലനം സൃഷ്‍ടിച്ചു. ഇത് വാങ്ങുന്നവർക്കിടയിൽ നല്ല വികാരത്തിലേക്ക് നയിക്കുന്നു.

വർദ്ധിച്ച നിർമ്മാണ ശേഷികൾ കാരണം ഡീലർമാർക്കും ഉപഭോക്താക്കൾക്കും കാർ യൂണിറ്റുകളുടെ ലഭ്യത അടുത്ത കാലത്തായി വർദ്ധിച്ചു. അർദ്ധചാലക ക്ഷാമ പ്രശ്നം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു.

ഇന്ത്യൻ കാർ ഉപഭോക്താക്കള്‍ക്കിടയിൽ തുടർച്ചയായി വർദ്ധിച്ചുവരുന്ന എസ്‌യുവികളുടെ ജനപ്രീതി ഒരു വലിയ പോസിറ്റീവ് ആണ്. ഇത് മിക്ക കാര്‍ നിർമ്മാതാക്കളും അംഗീകരിക്കുന്നു. ഉദാഹരണത്തിന്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാർച്ചിൽ മാത്രം 36,000 എസ്‌യുവികൾ വിറ്റു. മാരുതി സുസുക്കി ബോഡി ടൈപ്പിൽ ഉറച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫ്രോങ്‌ക്സും ജിംനിയും ഉടൻ പുറത്തിറക്കും. ഹോണ്ടയും അതിന്റെ ഇടത്തരം എസ്‌യുവിക്ക് അന്തിമ മിനുക്കുപണികൾ നൽകുന്നു.

പല വ്യവസായ നിരീക്ഷകരും പ്രത്യേകിച്ചും ഇന്ത്യയിലെ കാറുകളോടുള്ള നല്ല ഉപഭോക്തൃ വികാരത്തെ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിക്കാലം വർദ്ധിച്ച സമ്പാദ്യത്തിന് കാരണമായി. അത് ഇപ്പോൾ വിപണിയില്‍ ഉടനീളവും പ്രത്യേകിച്ച് യാത്രാ വാഹന വിഭാഗത്തിലും പുതിയ വാങ്ങലുകളിലേക്ക് നയിക്കപ്പെടുന്നു. ആഡംബര കാർ നിർമ്മാതാക്കൾ ശക്തമായ വിൽപ്പന രേഖപ്പെടുത്തുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.

Advertisment