നവീകരിച്ച പുത്തൻ ടാറ്റ നെക്‌സോൺ നിരത്തിലിറങ്ങാൻ തയ്യാറാണ്. അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കോംപാക്റ്റ് എസ്‌യുവിയുടെ പുതിയ മോഡൽ 2023 ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ജൂലൈ മാസത്തോടെ ഇത് ഒരു സീരീസ് നിർമ്മാണത്തിലേക്ക് പ്രവേശിക്കും, കൂടാതെ പ്രതിമാസം 15,000 യൂണിറ്റുകൾ നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
/sathyam/media/post_attachments/RblbkUxq6xbhpOytJDXc.jpg)
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രിവ്യൂ ചെയ്‍ത ടാറ്റ കർവ്വ് എസ്‌യുവി കൂപ്പെ കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നെക്‌സോണിന്റെ പുതുക്കിയ മോഡലിന്റെ ഡിസൈനും സ്റ്റൈലിംഗും . ഡയമണ്ട് ആകൃതിയിലുള്ള ഇൻസെർട്ടുകളുള്ള പുതുതായി രൂപകൽപ്പന ചെയ്‍ത ഗ്രില്ലും അൽപ്പം താഴെയായി ഹെഡ്‌ലാമ്പുകളും ഉൾപ്പെടെ മുൻവശത്ത് മിക്ക മാറ്റങ്ങളും വരുത്തും. നിലവിലുള്ള മോഡലിനേക്കാൾ നേരായ നിലപാടും പരന്ന നോസും ഇതിന് ഉണ്ടായിരിക്കും.
വശങ്ങളിലേക്ക് നീങ്ങുമ്പോൾ, എസ്‌യുവിക്ക് പുതിയ അലോയ് വീലുകൾ ലഭിച്ചേക്കാം. പിൻഭാഗത്തും ചില മാറ്റങ്ങൾ വരുത്തും. എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന പിൻബമ്പർ, ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ടെയിൽഗേറ്റ് ഡിസൈൻ പരന്നതായിരിക്കും. പുതിയ 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‍ത ഹാരിയറിലും സഫാരിയിലും കണ്ടിട്ടുണ്ട്.
മറ്റ് പ്രധാന അപ്‌ഡേറ്റുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ സൺറൂഫ്, 360 ഡിഗ്രി ക്യാമറ, കൂൾഡ് സീറ്റുകൾ എന്നിവ ഉൾപ്പെട്ടേക്കാം. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ടിനൊപ്പം സബ്‌കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ, അഡാസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമായി പുതിയ നെക്‌സോൺ മാറും.