ടാറ്റ നെക്‌സോണിന് വരും മാസങ്ങളിൽ ഒരു അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണ്. വാങ്ങുന്നവർക്കിടയിൽ ആവേശം സൃഷ്ടിക്കുന്നതിനായി, കാർ നിർമ്മാതാക്കൾ വിപണിയിലെത്തുന്നതിന് മുന്നോടിയായി വാഹനത്തിന്‍റെ ടീസറുകൾ പുറത്തിറക്കാൻ തുടങ്ങി. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ശ്രദ്ധേയമായ ഇന്റീരിയർ, എക്സ്റ്റീരിയർ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്.
/sathyam/media/post_attachments/HlP1zuU62zdq99FIQDC2.jpg)
പുതിയ 1.2 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പരമാവധി 125 ബിഎച്ച്‌പി കരുത്തും 225 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. എസ്‌യുവിയുടെ നിലവിലുള്ള 1.2 എൽ ടർബോ പെട്രോൾ മോട്ടോർ 120 ബിഎച്ച്പി നൽകുന്നു. പുതിയ 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് 113 ബിഎച്ച്‌പിയും 260 എൻഎമ്മും നൽകുന്ന 1.5 എൽ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും.
എസ്‌യുവിയുടെ പുതിയ മോഡലിന് ബ്ലാക്ക് ഫിനിഷ് ഡാഷ്‌ബോർഡും സെന്റർ കൺസോളും ലഭിക്കുന്നു. പർപ്പിൾ നിറത്തിലുള്ള സീറ്റുകൾ ഇതിന് ഉന്മേഷദായകമായ അനുഭവവും ആകർഷണവും നൽകുന്നു എന്നതാണ് ശര്ധേയം. മൗണ്ടഡ് കൺട്രോൾ സഹിതമുള്ള ഒരു പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും വാഹനത്തില്‍ ഉണ്ട്. പുതിയ ടാറ്റ നെക്‌സോണിന് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്.
360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ടാകും. വാഹനത്തില്‍ കാര്യമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ചില സ്‌റ്റൈലിംഗ് ബിറ്റുകൾ കര്‍വ്വ് കൂപ്പെ എസ്‍യുവി കൺസെപ്‌റ്റിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.