മാരുതി സുസുക്കി വില വർധിപ്പിച്ച തങ്ങളുടെ ആറ് മോഡലുകളുടെ വിശദാംശങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

മാസം മുതൽ മാരുതി സുസുക്കി തങ്ങളുടെ സ്വിഫ്റ്റ്, സെലേറിയോ, വാഗൺആർ തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെയും മറ്റ് മോഡലുകളായ ഡിസയർ, സിയാസ്, എക്സ്എൽ6 എന്നിവയുടെയും വില വർധിപ്പിച്ചു. 1,500 രൂപ മുതൽ 15,000 രൂപ വരെയാണ്  ഈ മാരുതി സുസുക്കി മോഡലുകളുടെ വില വർദ്ധന. പുതിയ വിലകൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. വിലക്കയറ്റത്തിന് ശേഷം ഈ മോഡലുകൾ വീട്ടിലെത്തിക്കാൻ എത്ര പണം നൽകണം എന്നറിയാം.

Advertisment

publive-image

മാരുതി സുസുക്കി വാഗൺആറിന് 1,500 രൂപ വരെ വില വർധിച്ചു . അടിസ്ഥാന വേരിയന്റിന് 5.54 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വാഗൺആറിന്റെ വില . കാറിന്റെ മുൻനിര മോഡലിന്റെ വില 7.40 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.

മാരുതി സുസുക്കി സിയാസിന്റെ വില 11,000 രൂപ വരെ വർദ്ധിച്ചു . എന്നിരുന്നാലും, വിവിധ മോഡലുകളിൽ വില വർദ്ധനവ് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സിഗ്മ, ആൽഫ, ആൽഫ ഓട്ടോമാറ്റിക് മോഡലുകളുടെ വില 10,500 രൂപ കൂടി . അതുപോലെ, ഡെൽറ്റ, ഡെൽറ്റ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 6,500 രൂപയും സെറ്റ, സെറ്റ ഓട്ടോമാറ്റിക് മോഡലുകൾക്ക് 11,000 രൂപയും വില വർധിച്ചു.

മാരുതി സുസുക്കി XL6 ന് 15,000 രൂപ വരെ വില വർധിച്ചു . വില വർദ്ധനയ്ക്ക് ശേഷം, എംപിവിയുടെ പ്രാരംഭ വില 11.41 ലക്ഷം രൂപ (എക്സ്-ഷോറൂം). മാരുതി സുസുക്കി ഡിസയറിന് 7,500 രൂപ വരെ വില വർധിച്ചു . 6.51 ലക്ഷം രൂപ (എക്‌സ്-ഷോറൂം)  പ്രാരംഭ വിലയിലാണ് ഇപ്പോൾ കാറിന്റെ വരവ് .

Advertisment