കോംപാക്റ്റ് എസ്‌യുവി ടൊയോട്ട റൈസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

author-image
ടെക് ഡസ്ക്
New Update

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട വില്‍ക്കുന്ന ഒരു കോംപാക്റ്റ് എസ്‌യുവിയാണ് ടൊയോട്ട റൈസ്.  ഏകദേശം 4 മീറ്റർ നീളമുണ്ട് കരുത്തുറ്റ ഒരു സോളിഡ് എസ്‌യുവിയായ ടൊയോട്ട റൈസിന്. നിലവിൽ, ഈ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി ഒരു വിവരവും നൽകിയിട്ടില്ല. എന്നാല്‍ ഇത് ഇന്ത്യയിലേക്ക് എത്തിയേക്കും എന്ന് ചില അഭ്യഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Advertisment

publive-image

ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ 10 ലക്ഷം രൂപയായിരിക്കും ടൊയോട്ട റൈസിന്‍റെ പ്രാരംഭ എക്‌സ് ഷോറൂം വില. ഇവിടെ ഇത് മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകള്‍ക്ക് എതിരാളിയാകും. ഏഴ് ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും 9 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭ്യമാകും.

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, 9 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഏറ്റവും പുതിയ ഫീച്ചറുകൾ ടൊയോട്ട റൈസിന് ലഭിക്കുന്നു. സുരക്ഷ കണക്കിലെടുത്ത്, കാറിന് കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, പനോരമിക് പാർക്കിംഗ് ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ലഭിക്കുന്നു.

അതേസമയം മറ്റൊരു വാര്‍ത്തയില്‍ ടൊയോട്ട ഇന്ത്യയിൽ അടുത്തിടെ രണ്ട് പുതിയ വ്യാപാരമുദ്രകൾ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്.  റൈസ്, റൈസ് സ്പേസ് എന്നിവയാണ് ഈ പേരുകള്‍. മാരുതി ബ്രെസയുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പിന് ഇത് ഉപയോഗിക്കാനാണ് സാധ്യതയെന്നം സൂചനകള്‍ ഉണ്ട്. അല്ലെങ്കിൽ മാരുതി ഫ്രോങ്‌സിന്റെ ടൊയോട്ടയുടെ പതിപ്പിനായി ഇത് ഉപയോഗിച്ചേക്കാം. ബ്രെസ്സയുടെയും ഫ്രോങ്‌സിന്റെയും റീബാഡ്‍ജ് ചെയ്‍ത പതിപ്പുകളുടെ മറ്റൊരു സാധ്യതയുള്ള പേര് ടൊയോട്ട ടെയ്‌സർ ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടൊയോട്ട ഇത് രജിസ്റ്റർ ചെയ്‍തത്.

Advertisment