റേഞ്ചിനെക്കുറിച്ച് ആശങ്കയില്ലാതെ ഓടിക്കാനാവുന്ന ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം

author-image
ടെക് ഡസ്ക്
New Update

വര്‍ധിക്കുന്ന വേഗത്തില്‍ തന്നെയാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരവും കൂടുന്നത്. ഇപ്പോഴും വൈദ്യുത വാഹനങ്ങള്‍ തെരഞ്ഞെടുക്കും മുമ്പുള്ള പ്രധാന ആശങ്കകളിലൊന്ന് ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടാനാകുമെന്നത് തന്നെയാണ്. റേഞ്ചിനെക്കുറിച്ച് ആശങ്കയില്ലാതെ ഓടിക്കാനാവുന്ന വൈദ്യുത കാറുകളും നമ്മുടെ വിപണിയിലുണ്ട്.

Advertisment

publive-image

ലോകത്തെ തന്നെ എണ്ണം പറഞ്ഞ ആഡംബര വാഹനങ്ങളിലൊന്നായ മെഴ്‌സിഡീസ് എസ് ക്ലാസിന്റെ വൈദ്യുത പതിപ്പാണ് ഇക്യുഎസ്. വില 1.55 കോടി രൂപ മുതല്‍ 2.45 രൂപ വരെ. 677 കിലോമീറ്റര്‍ എന്ന സ്വപ്‌നതുല്യമായ റേഞ്ചാണ് ഒരൊറ്റ ചാര്‍ജില്‍ ഈ വാഹനത്തിന് ലഭിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമായ വാഹനത്തിന്റെ ഇക്യുഎസ് 580 മോഡലിനാണ് ഈ റേഞ്ച്. ഇക്യുഎസ് 53 മോഡലിന് 586 കിലോമീറ്ററാണ് റേഞ്ച്. രണ്ട് മോഡലിനും കരുത്താകുന്നത് 107.8kWh ബാറ്ററിയാണ്.

ബിഎംഡബ്ല്യു 7 സീരീസിലെ ഓള്‍ ഇലക്ട്രിക് വാഹനമാണ് ഐ7. ഈ വാഹനത്തിന് 544 ബിഎച്ച്പി കരുത്തും പരമാവധി 745 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. 101.7kWh ലിഥിയം അയണ്‍ ബാറ്ററിയുള്ള ഐ7ന് 591കി.മീ മുതല്‍ 625 കി.മീ വരെയാണ് ഒരു ചാര്‍ജില്‍ സഞ്ചരിക്കാനാവുക.

ബിഎംഡബ്ല്യു ഇന്ത്യയില്‍ ഇറക്കിയ രണ്ടാം ഇവിയാണ് ഐ4. ഈ വാഹനത്തിന്റെ മോട്ടോറിന് 340 ബിഎച്ച്പി കരുത്തും പരമാവധി 430 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും. 83.9 kWhന്റെ ലിഥിയം അയണ്‍ ബാറ്ററി 590 കിലോമീറ്റര്‍ വരെ ഒരൊറ്റ ചാര്‍ജില്‍ പോകാന്‍ സഹായിക്കും. 73.90 ലക്ഷം രൂപ മുതല്‍ 77.50 ലക്ഷം വരെയാണ് വില.

കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍. ഹ്യുണ്ടേയ് ഗ്രൂപ്പിന്റെ ഇ ജിഎംപി പ്ലാറ്റ്‌ഫോമിലാണ് ഇവി6 നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അയോണിക്കുമായി ഒരു സഹോദര ബന്ധം ഇവി6ന് ഉണ്ട്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായതിനാല്‍ തന്നെ ഇവി 6ന് 60.95 ലക്ഷം രൂപ മുതല്‍ 65.95 ലക്ഷം രൂപ വരെ വിലവരുന്നുണ്ട്. 528 കിലോമീറ്ററാണ് ഇവി 6ന്റെ പരമാവധി റേഞ്ചായി കിയ വാഗ്ദാനം ചെയ്യുന്നത്.

Advertisment