വാഹനങ്ങൾക്കു തീപിടിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം

author-image
ടെക് ഡസ്ക്
New Update

വാഹനങ്ങൾ നിർമിക്കുന്നതു പെട്ടെന്നു തീപിടിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ചതുകൊണ്ടല്ല. യാത്രക്കാരുടെ അശ്രദ്ധ, സാങ്കേതിക തകരാർ തുടങ്ങിയവ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന എൻജിൻ തകരാർ, കൂട്ടിയിടി, വയറിങ് തകരാർ, ഷോർട് സർക്യൂട്ട് എന്നിവ തീപിടിത്തത്തിനു കാരണമാകാം. തീപിടിത്തസാധ്യതയുള്ളിടത്ത് അശ്രദ്ധമായി പാർക്ക് ചെയ്യുന്നതും അപകടമുണ്ടാക്കാം.

Advertisment

publive-image

കൃത്യമായി മെയിന്റനൻസ് നടത്താത്ത, അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വാഹനങ്ങളാണ് തീപിടിത്തത്തിന്റെ റെഡ് സോണിലുള്ളത്. എൻജിൻ തകരാർ ഉണ്ടെങ്കിൽ തീപിടിത്തസാധ്യത കൂടുതലാണ്. ഓയിൽ ലീക്ക്, ഇന്ധനച്ചോർച്ച എന്നിവഉണ്ടെങ്കിലും റിസ്ക് കൂടും. nകാലപ്പഴക്കം മൂലവും ശരിയായ മെയിന്റനൻസിന്റെ അഭാവം മൂലവും ഫ്യൂവൽ ലൈനിൽ ലീക്കേജുണ്ടാകാം.

എലിശല്യം മൂലവും ഇന്ധനച്ചോർച്ചയുണ്ടാകാം. മരങ്ങൾ ധാരാളമായി വളർന്നുനിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചിലയിനം വണ്ടുകൾ റബ്ബർകൊണ്ടുള്ള ഇന്ധന പൈപ്പിൽ ചെറു സുഷിരങ്ങളുണ്ടാക്കാറുണ്ട്. ബയോ ഫ്യൂവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ ചെറിയ സുഷിരങ്ങളിൽക്കൂടി വരുന്ന ഇന്ധനം വളരെ പെട്ടെന്നു തീപിടിത്തത്തിനു കാരണമാകും.

ഏകദേശം 2800C ആണ് പെട്രോളിന്റെ സെൽഫ് ഇഗ്‌നിഷൻ ടെംപറേച്ചർ (സ്പാർക്ക് ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ). ഡീസലിന്റേത് 2100C. പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് ആവിയായിപ്പോകുന്നതിനാൽ കത്താൻ സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും എക്സോസ്റ്റ് സിസ്റ്റത്തിന്റെയും ഭാഗങ്ങൾ 6000C മുതൽ 7000C വരെ ചൂടാകും. ഈ ഭാഗത്ത് ഉണ്ടാകുന്ന ഫ്യൂവൽ ലീക്കേജ് അത്യന്തം അപകടകരമാണ്.

നിയമവിധേയമല്ലാത്ത സെനോൺ, പ്ലാസ്മ എച്ച്ഐഡി ബൾബുകളും ബലാസ്റ്റുകളും അധിക താപം സൃഷ്ടിക്കുന്നവയാണ്. പുതിയ വണ്ടി വാങ്ങുമ്പോൾ അഡീഷനലായി ഫിറ്റ് ചെയ്യുന്ന വാട്ടേജ് കൂടിയ ബൾബുകൾ, ക്യാമറ, ഹോൺ, സ്റ്റീരിയോ, സ്റ്റിയറിങ് കൺട്രോൾ എന്നിവയും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.

Advertisment