Advertisment

ടൈഗൺ, വിർട്‌സ് എന്നിവയുടെ പുതിയ വകഭേദങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

author-image
ടെക് ഡസ്ക്
Apr 19, 2023 03:55 IST

ഫോക്‌സ്‌വാഗൺ ഇന്ത്യ ടൈഗൺ, വിർട്‌സ് എന്നിവയുടെ പുതിയ വകഭേദങ്ങളും ജിടി ലിമിറ്റഡ് കളക്ഷനും ഇന്ത്യയിൽ അവതരിപ്പിച്ചു. എല്ലാ പുതിയ വേരിയന്റുകളുടെയും 'ജിടി ലിമിറ്റഡ് കളക്ഷന്റെയും' വിപണി പരിചയപ്പെടുത്തൽ 2023 ജൂൺ മുതൽ ആരംഭിക്കും. 1.5l TSI EVO എഞ്ചിൻ നൽകുന്ന ടോപ്പ്-ഓഫ്-ലൈൻ വിര്‍ടസ് GT പ്ലസിൽ മാനുവൽ ട്രാൻസ്മിഷൻ ആണ് കാർ നിർമ്മാതാവ് അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗൺ ടൈഗണിന്റെ രണ്ട് വേരിയന്റുകളിൽ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നിവ ഉൾപ്പെടുന്നു.

Advertisment

publive-image

ലാവ ബ്ലൂ നിറം എല്ലാ വേരിയന്റുകളിലുമുള്ള വിർറ്റസ്, ടൈഗൺ എന്നിവയിലെ പുതിയ കൂട്ടിച്ചേർക്കലാണ്. ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ 'ജിടി ലിമിറ്റഡ് കളക്ഷനിൽ' 'ഡീപ് ബ്ലാക്ക് പേൾ' ഫിനിഷിലുള്ള വിര്‍ടസ് ജിടി പ്ലസ് ഡിഎസ്‍ജി, ജിടി പ്ലസ് മാനുവൽ, 'ഡീപ് ബ്ലാക്ക് പേൾ', 'കാർബൺ സ്റ്റീൽ മാറ്റ്' ഫിനിഷുകളിൽ ടൈഗൺ GT പ്ലസ് ഡിഎസ്‍ജി, ജിടി പ്ലസ് മാനുവൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 'ജിടി ലിമിറ്റഡ് കളക്ഷന്റെ' ഭാഗമായി ടൈഗൺ 'സ്‌പോർട്', 'ട്രെയിൽ' എന്നിവയിൽ വരാനിരിക്കുന്ന പ്രത്യേക പതിപ്പുകളും പ്രദർശിപ്പിച്ചു.

കൂടാതെ, ടൈഗൂണ്‍ ജിടി പ്ലസ് എംടി, ടൈഗൂണ്‍ GT പ്ലസ് DSG എന്നിവയ്ക്ക് പുതിയ മാറ്റ് ഫിനിഷ് എക്സ്റ്റീരിയർ ബോഡി നിറമുണ്ട്, മാറ്റ് കാർബൺ സ്റ്റീൽ ഗ്രേ. പെർഫോമൻസ് ലൈനിൽ സ്‌പോർടി ആകർഷണം വർധിപ്പിച്ചുകൊണ്ട്, ഫോക്‌സ്‌വാഗൺ ഇന്ത്യ ടൈഗൺ & വിർട്ടസിന്റെ ജിടി പ്ലസ് വേരിയന്റുകളിൽ ഡീപ് ബ്ലാക്ക് പേൾ നിറം അവതരിപ്പിച്ചു.

വിർറ്റസ് ജിടി പ്ലസ് മാനുവൽ, ടൈഗൺ ജിടി പ്ലസ് മാനുവൽ, ടൈഗൺ ജിടി ഡിഎസ്ജി എന്നിങ്ങനെ മൂന്ന് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചുവെന്നും തങ്ങളുടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ നിരവധി വകഭേദങ്ങൾ നൽകുന്നുവെന്നും ടൈഗൂണിന്‍റെയും  വിര്‍ടസിന്‍റെയും പുതിയ വേരിയന്റുകളെ പരിചയപ്പെടുത്തി സംസാരിച്ച ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു.

Advertisment