Advertisment

കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു.  ലുലു മാളിലെ എൻഎച്ച് 17 എക്സിറ്റ് ഏരിയയിൽ സ്ഥാപിച്ച ഗോ ഇ സി സ്റ്റേഷൻ, എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്‍തു.  സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ചടങ്ങിൽ  ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു കൊച്ചി  ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ സുകുമാരൻ ഒ, ലുലു കൊച്ചി ജിഎം ഹരി സുഹാസ് എം, ഗോ ഇ സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ പി ജാഫർ,  ഗോ ഇ സി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ്, ഗോ ഇ സി ഡയറക്ടർ സാറ എലിസബത്ത്, മാർക്കറ്റിംഗ് ഹെഡ് ജോയൽ യോഹന്നാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ചാർജിംഗ് സ്റ്റേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്ക്, വേഗതയേറിയതും കാര്യക്ഷമവുമായ ചാർജിംഗ് യാഥാർത്ഥ്യമാക്കുന്നതാണ്. രാജ്യത്തുടനീളം നൂറിലധികം ചാർജിംഗ് സ്റ്റേഷനുകളുള്ള ഗോ ഇ സി യുടെ ഇ വി ചാർജിംഗ് ശൃംഖല കേരളത്തിന് അകത്തും പുറത്തും ഏറെ സ്വീകാര്യതയുള്ള സംരംഭമാണ്.

ലുലു മാളുമായി ഗോ ഇ സി കൈകോർക്കുന്ന രണ്ടാമത്തെ ഔട്ട്ലെറ്റാണ് കൊച്ചിയിലേത്. നേരത്തേ തിരുവനന്തപുരം ലുലു മാളിൽ സ്ഥാപിച്ച അവരുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ വിജയകരമായി പ്രവർത്തനം തുടരുകയാണ്. കൊച്ചിയിലെ പുതിയ ചാർജിംഗ് സ്റ്റേഷൻ പൂർണ്ണമായും 'മാൻലെസ്' മെഷീനാണ് . നാല് പോർ‌ട്ടുകളാണ് ഇവിടെയുള്ളത്. ഫോർ വീൽ വാഹനങ്ങൾക്ക് അതിവേഗ ചാർജിംഗ് ഓപ്ഷനുകളും, ഇരുചക്ര വാഹനങ്ങൾക്ക് സ്ലോ ചാർജിംഗ് പോർട്ടും അവ വാഗ്ദാനം ചെയ്യുന്നു.

Advertisment