ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആൾട്രോസ് സിഎൻജിയുടെ ബുക്കിംഗും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചു. 21,000 രൂപയ്ക്കാണ് വാഹനത്തിന്‍റെ ബുക്കിംഗ് തുറന്നത്. ടാറ്റ അള്‍ട്രോസ് സിഎൻജി പതിപ്പുകൾ XE, XM+, XZ, XZ+ എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റുകളിൽ ലഭ്യമാകും. ഈ വർഷം ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ നേരത്തെ അള്‍ട്രോസ് സിഎൻജി ഹാച്ച്ബാക്ക് പ്രദർശിപ്പിച്ചിരുന്നു.
/sathyam/media/post_attachments/SG700EPKnS4PkRTlBMPI.jpg)
മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുടെ സിഎൻജി പതിപ്പുകളോട് ഇത് മത്സരിക്കും. സിഎൻജി പതിപ്പുകൾ ലഭിക്കുന്ന ടാറ്റയിൽ നിന്നുള്ള മൂന്നാമത്തെ മോഡലാണ് ടാറ്റ ആൾട്രോസ്. ഐസിഎൻജി സാങ്കേതികവിദ്യയോടെ ടിഗോർ സെഡാനും ടിയാഗോ ഹാച്ച്ബാക്കും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു . എന്നിരുന്നാലും, അള്‍ട്രോസ് സിഎൻജി പതിപ്പ് മറ്റ് രണ്ട് മോഡലുകളിൽ നിന്നും വ്യത്യസ്‍തമാണ്.
കാറിനുള്ളിൽ സിഎൻജി കിറ്റ് എങ്ങനെ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. ലഗേജുകൾക്കായി കൂടുതൽ ഇടം കണ്ടെത്തുന്നതിനായി ടാറ്റ മോട്ടോർസ് ഇന്ത്യയിൽ ആദ്യമായി പുതിയ ഇരട്ട സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ അവതരിപ്പിച്ചു. 30 ലിറ്റർ വീതമുള്ള രണ്ട് സിഎൻജി സിലിണ്ടറുകൾ ഉൾപ്പെടുന്ന സിഎൻജി കിറ്റ്, ലഗേജിന്റെ ഇടം അധികം കുറയ്ക്കാതെ ബൂട്ട് സ്‌പെയ്‌സിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നു.
സിഎൻജി കിറ്റ് ഉണ്ടെങ്കിലും പുതിയ അള്‍ട്രോസ് സിഎൻജി 300 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. ഇരട്ട സിലിണ്ടറുകൾക്കായി സ്ഥലം കണ്ടെത്തുന്നതിന്, ടാറ്റ മോട്ടോഴ്‌സിന് ബൂട്ട് സ്‌പെയ്‌സിന് താഴെ സ്ഥാപിച്ചിട്ടുള്ള സ്പെയർ വീൽ നീക്കം ചെയ്യേണ്ടിവന്നു. ടിയാഗോ, ടിഗോർ തുടങ്ങിയ പരമ്പരാഗത സിഎൻജി വാഹനങ്ങളിൽ, ബൂട്ട് സ്‌പെയ്‌സിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ സിഎൻജി സിലിണ്ടർ ലഗേജിന് കുറച്ച് ഇടം നൽകുന്നു.