അടുത്ത രണ്ടു മുതല്‍ മൂന്നു മാസത്തിനുള്ളിൽ കുറഞ്ഞത് അഞ്ച് മോഡലുകളെങ്കിലും ഈ ആഭ്യന്തര ഇരുചക്ര വാഹന നിർമ്മാതാവ് പുറത്തിറക്കും. ഈ ശ്രേണിയിൽ പുതിയ മോഡലുകളും നിലവിലുള്ള ബൈക്കുകളുടെ/സ്കൂട്ടറുകളുടെ അപ്ഡേറ്റ് ചെയ്‍ത പതിപ്പുകളും ഉൾപ്പെടും. പ്ലാനിൽ പുതിയ 210 സിസി ഹീറോ കരിഷ്‍മ , അപ്‌ഡേറ്റ് ചെയ്‍ത എക്‌സ്ട്രീം 160 ആർ, പാഷൻ പ്ലസ്, ഗ്ലാമർ, പുതിയ 125 സിസി സ്‌കൂട്ടർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഹീറോ ബൈക്ക്/സ്‍കൂട്ടർ മോഡലുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
/sathyam/media/post_attachments/mUHH4Db3Zy63BcKvFoNY.jpg)
ഐക്കണിക് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് സൂചന നൽകുന്ന ഹീറോ കരിസ്മ എക്സ്എംആർ, കരിസ്മ എക്സ്എംആർ 210 എന്നിവ കമ്പനി അടുത്തിടെ ട്രേഡ്മാർക്ക് ചെയ്തു. ആദ്യത്തേത് സെമി-ഫെയർഡ് പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോൾ, രണ്ടാമത്തേത് പൂർണ്ണമായി ഫെയർ ചെയ്ത, കൂടുതൽ ശക്തമായ വേരിയന്റായിരിക്കാം.
പുതിയ 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനിലാണ് (20bhp/30Nm) കരിസ്മ XMR 210 വരുന്നത്. പുതിയ 6-സ്പീഡ് ഗിയർബോക്‌സ് ഓഫർ ചെയ്തേക്കാം. പുതുക്കിയ Hero Xtreme 160R നിലവിൽ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്, വരും മാസങ്ങളിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ടെലിസ്‌കോപ്പിക് യൂണിറ്റിന് പകരം അപ്പ്‌സൈഡ് ഡൗൺ ഫോർക്കുകളാണ് ബൈക്കിന് ലഭിക്കുക.
ഈ പുതിയ സവിശേഷതയോടെ, മോഡലിന് തീർച്ചയായും ചെറിയ വില വർദ്ധനവ് ലഭിച്ചേക്കും. പുതിയ എക്‌സ്ട്രീം 160R-ന്റെ ഡിസൈൻ, ഫീച്ചറുകൾ, എഞ്ചിൻ എന്നിവ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഹീറോ പാഷൻ പ്ലസ് 100 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് വീണ്ടും അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹീറോ ഗ്ലാമറും പദ്ധതിയുടെ ഭാഗമാകാം. ഒരു പുതിയ 125 സിസി സ്കൂട്ടറും ഉണ്ടാകും.